തരുവണ….തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും, നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും ജനുവരി 26ന് വ്യാഴാഴ്ച രാവിലേ പതിനൊന്നു മണിക്ക് പീച്ചാംകോട് വെച്ച് നടക്കും.ശദാബ്‌ദി മന്ദിരം ഒ. ആർ. കേളു എം. എൽ. എയും, നീതി സൂപ്പർ മാർക്കറ്റ് ടി. സിദീഖ് എം. എൽ. യും ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ യും കൂടി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷം വഹിക്കും.നൂറുവർഷം പിന്നിട്ട ബാങ്കിന്റെ ശതബ്ദി ആഘോഷ നിറവിൽ നടക്കുന്ന പരിപാടിയിൽ ആദ്യകാല മെമ്പർമാരെ ആദരിക്കൽ, ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കൽ, കാർഷിക നേഴ്സറി പ്രവർത്തി ഉൽഘാടനം, എന്നീ വിവിധ പരിപാടികളിൽ സാമൂഹ്യ, രാഷ്ട്രീയ, സഹകരണ ഡിപ്പാർട് മെന്റ് രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രതിനിതികൾ പറഞ്ഞു. പ്രസിഡന്റ് കെ. ടി. മമ്മൂട്ടി, ഡയറക്ടർമാരായ മംഗലശ്ശേരി മാധവൻ മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...