തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും 26ന്

തരുവണ….തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും, നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും ജനുവരി 26ന് വ്യാഴാഴ്ച രാവിലേ പതിനൊന്നു മണിക്ക് പീച്ചാംകോട് വെച്ച് നടക്കും.ശദാബ്‌ദി മന്ദിരം ഒ. ആർ. കേളു എം. എൽ. എയും, നീതി സൂപ്പർ മാർക്കറ്റ് ടി. സിദീഖ് എം. എൽ. യും ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ യും കൂടി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷം വഹിക്കും.നൂറുവർഷം പിന്നിട്ട ബാങ്കിന്റെ ശതബ്ദി ആഘോഷ നിറവിൽ നടക്കുന്ന പരിപാടിയിൽ ആദ്യകാല മെമ്പർമാരെ ആദരിക്കൽ, ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കൽ, കാർഷിക നേഴ്സറി പ്രവർത്തി ഉൽഘാടനം, എന്നീ വിവിധ പരിപാടികളിൽ സാമൂഹ്യ, രാഷ്ട്രീയ, സഹകരണ ഡിപ്പാർട് മെന്റ് രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രതിനിതികൾ പറഞ്ഞു. പ്രസിഡന്റ് കെ. ടി. മമ്മൂട്ടി, ഡയറക്ടർമാരായ മംഗലശ്ശേരി മാധവൻ മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *