തിരുവമ്പാടി അൽഫോൻസ കോളേജ് മാധ്യമ സെമിനാറിൽ അനു അബ്രാഹമിനെ ആദരിച്ചു.

തിരുവമ്പാടി അൽഫോൻസ കോളേജ് മാധ്യമ വിഭാഗവും ജനചേതന കലാ സംസ്കാരിക പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാർ മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി വൈസ് ചെയർമാനുമായ എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ മാധ്യമ പുരസ്കാരം നേടിയ മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു അബ്രഹാമിനെ ആദരിച്ചു.
അച്ചടി – സമുഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ കെ എഫ്ജോർജ് ( മലയാള മനോരമ) അനു അബ്രാഹം (മാതൃഭൂമി) ബൈജു ബാപ്പുട്ടി (ദീപിക) ബി.പി. മൻസൂർ ( ദേശാഭിമാനി ) എന്നിവർ വിഷയാവതരണം നടത്തി. സോഷ്യൽ മീഡിയ രൂപീകരിക്കുന്ന സാമൂഹിക മനസാക്ഷി എന്ന വിഷയത്തിൽ അമീർ സൽമാൻ (മാധ്യമ അധ്യാപകൻ) മുഹമ്മദ് ഷെഫീഖ് (ഏഷ്യാവിലെ ) ജോബി ജോസഫ് (ബ്രാൻഡ് സ്വാമി ) ആനിയമ്മ (ലീഫീ കേരള ) ഫസൽ തിരുവമ്പാടി ( മൊബൈൽ ജേർണലിസ്റ്റ് ) എന്നിവർ പ്രബന്ധങ്ങൾ . അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനീഷ് അഗസ്റ്റിൻ സെഷൻ നിയന്ത്രിച്ചു.
യോഗത്തിൽ താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, കോളേജ് മാനേജർ ഫാ. സ്കറിയ മങ്ങരയിൽ ,ജോസ് മാത്യു, സെബാസ്റ്റ്യൻ ചെറിയാൻ ഷോൺ തങ്കച്ചൻ എന്നിവർ സംസാരിച്ചു. കോളേജുകളിൽ നിന്നും ഇതര പഠന വകുപ്പുകളിൽ നിന്നുമായി അമ്പതോളം ഡെലഗേറ്റുകൾ സെമിനാറിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.കെ.വി.ചാക്കോ സ്വാഗതവും കോ ഓർഡിനേറ്റർ ഡോ. ജെയിംസ് പോൾ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗ ശല്യം – കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കണ്ണു തുറക്കണം നിസംഗത അവസാനിപ്പിക്കണം : കെ എ ആന്റണി
Next post വയനാട്ടിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കണം – മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ
Close

Thank you for visiting Malayalanad.in