സമൂഹ മാധ്യമം വഴി സൗഹൃദം: ഫ്ലാറ്റിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

സമൂഹ മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് ഫ്ലാറ്റിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
.
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ട ബലാത്സംഗം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് പന്തീരങ്കാവിലാണ് യുവതിക്ക് നേരെ കൂട്ടബലാത്സംഗം നടന്നത്. പീഡനത്തിനിരയായ 22 കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക.
രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ ഇന്നലെ കേസ് എടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്
.പ്രതികൾക്ക് ക്രിമിനൽ പശ്ചാതലമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *