മാനന്തവാടി : ജനവാസ മേഖലയായ പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു 50) കൊല്ലപ്പെട്ട സംഭവത്തോടുള്ള വനം വകുപ്പിൻ്റെ തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. വയനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും, പ്രസ്ഥാനങ്ങളും ജനപക്ഷത്ത് നിന്ന് ഇക്കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണം എന്ന് രൂപതാ സമിതി ആവശ്യപ്പെട്ടു. മുൻ രൂപത പ്രസിഡൻ്റ് സജിൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. കല്ലോടി മേഖല പ്രസിഡൻ്റ് ലിബിൻ മേപ്പുറത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ, ട്രഷറർ ബിബിൻ പിലാപള്ളി, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, രൂപതാ സിൻഡിക്കേറ്റ് അംഗം അഷ്ജാൻ, മാനന്തവാടി മേഖലാ പ്രസിഡൻറ് ലിബിൻ, ദ്വാരക മേഖല പ്രസിഡൻറ് അജയ്, പയ്യമ്പള്ളി മേഖല വൈസ് പ്രസിഡൻറ് നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മേഖലകളിലെ യുവജന നേതാക്കളും, വൈദികരുമടക്കം അൻപതിലേറെ പേർ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...