മാനന്തവാടി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ ഗോൾഡൻ ഫിഫ്റ്റി വായനാട് ജില്ലാ റാലി ഇന്ന് മാനന്തവാടിയിൽ നടക്കും . 5 ഡിവിഷനുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കും . പ്രത്യേക യൂണിഫോമിലായി വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കു ന്ന ജില്ലാറാലിയിൽ പ്രധാന വിഭാഗം യൂനിറ്റു കളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഐൻടീം അംഗങ്ങളാണ് . ഒരു സെക്ടറിൽ 51 അംഗങ്ങളുള്ള സംഘമായാണ് ഐൻടീം റാലിയിൽ അണിനിരക്കുക . മാനന്തവാടി താഴെയങ്ങാടി പള്ളി പരിസരത്തു നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനത്തിൽ എസ്എസ്എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. പി ഹസൻ മുസ്ലിയാർ, കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീൻ, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്സനി ഓടപ്പള്ളം,എസ് അബ്ദുള്ള നൗഷാദ് കണ്ണോത്ത്മല, മജീദ് മാസ്റ്റർ തലപ്പുഴ, ഹാരിസ് ഇർഫാനി കുന്നളം, കെ അബ്ദുസലാം ഫൈസിതലപ്പുഴ,ജമാലുദ്ദീൻ സഅദി, ഉസ്മാൻ മുസ്ലിയാർ കുണ്ടാല, സലാം മുസ്ലിയാർ താഞ്ഞിലോട്, ഡോ. ഇർഷാദ്, ഷമീർ ബാക്കവി, ഫള്ലുൽ ആബിദ്, ജസീൽ പരിയാരം,ത്വാഹിർ നാലാംമൈൽ മുഹമ്മദ് സഈദ് ഷാമിൽ ഇർഫാനി, നൗഫൽ പിലാക്കാവ് സംബന്ധിക്കും. 2023 ഏപ്രിൽ 29 – ന് കണ്ണൂരിൽ നടക്കുന്ന ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിൻ്റെ അനുബന്ധമായി നടക്കുന്ന വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ റാലി നടക്കുന്നത് ജില്ലാ റാലിയുടെ മുന്നോടിയായി സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം, മൂന്നാൾ പ്രകടനം, ദഅവ സെക്ടർ വിളംബര റാലി തുടങ്ങിയ വിത്യസ്മായ പരിപാടികൾ ഇതിനകം നടന്ന് കഴിഞ്ഞു.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...