വയനാട് സാഹിത്യോത്സവം – ഒരുക്കങ്ങൾ പൂർത്തിയായി

മാനന്തവാടി: ദ്വാരക കാസ മരിയ ഓഡിറ്റോറിയത്തിലും സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, എയുപി സ്കൂൾ ദ്വാരക, ഗവ. ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു ദിവസമായി നടക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്ന ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, പ്രമുഖ എഴുത്തുകാരൻ സഞ്ജയ് കാക് തുടങ്ങിയവർക്ക് സാഹിത്യോത്സവ വേദി വരവേൽപ്പ് നൽകി. അഞ്ഞൂറോളം പ്രതിനിധികളും നൂറിലേറെ സാഹിത്യകാരൻമാരും കലാകാരൻമാരും മൂന്നു ദിവസത്തെ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ദ്വാരകയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരം കയറാൻ രണ്ട് മണിക്കൂർ മതിയാവില്ല :അടിവാരം മുതൽ വൈത്തിരി വരെ നീണ്ട നിര
Next post വയനാട് സാഹിത്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : അരുന്ധതി റോയി, സച്ചിദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും
Close

Thank you for visiting Malayalanad.in