കൽപ്പറ്റ നഗരത്തിലെ ലിങ്ക് റോഡ് വിവാദം:അനുമതിയോടെ റോഡ് നിർമ്മിക്കണമെന്ന് പരാതിക്കാർ

കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ നിന്നും പള്ളി താഴെ ഭാഗത്തേക്കുള്ള ലിങ്ക് റോഡ് വഖഫ് ബോർഡിന്റെ അനുമതിയോടെ നിർമ്മിക്കാൻ നഗരസഭ തയ്യാറാവണം. ഒരുഭാഗത്ത് പോസ്റ്റ് ഓഫീസിന്റെയും മറുഭാഗത്ത് വഖഫ് ബോർഡിന്റെയുമാണ് സ്ഥലം.2018ലെ ഭരണസമിതി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷയുമായി കമ്മിറ്റിക്ക് മുമ്പിൽ വന്നിരുന്നു. നിലവിലുള്ള റോഡ് പൂർണ്ണമായി മുൻപ് പള്ളി വിട്ടു നൽകിയതാണ് അതുകൊണ്ടുതന്നെ ഇനി നിർമ്മിക്കുമ്പോൾ രണ്ടു ഭാഗത്തും നിന്നും സ്ഥലം എടുക്കണമെന്നും അതുപോലെ തന്നെ വഖഫ് ബോർഡിന്റെ അനുമതി ആവശ്യമാണെന്നും പള്ളി കമ്മിറ്റി നഗരസഭയെ അറിയിച്ചു. അതിന്റെ കൂടെ ഇത് വിട്ടു നൽകുന്നതിനെതിരെ നിരവധി ആളുകൾ പള്ളിയെ സമീപിച്ചിരുന്നു. തുറന്നു അന്നത്തെ ഭരണസമിതി അതിൽനിന്ന് പിൻവാങ്ങി. നാട്ടിലെ വികസനത്തിന് ഏറ്റവും അധികം ഭൂമി വിട്ടു നൽകിയതും സഹായം ചെയ്തിട്ടുള്ളതുമാണ് കൽപ്പറ്റയിലെ പള്ളി അതുകൊണ്ടുതന്നെ അവരുടെ ആവശ്യം നഗരസഭ അംഗീകരിച്ചു.
2020ൽ പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തപ്പോൾ വീണ്ടും ഇതേ കാര്യം ഉന്നയിച്ച് നഗരസഭ വന്നു.എന്നാൽ പൊടുന്നനെ ഇത് വിട്ടുകൊടുക്കണമെന്ന് നിലപാട് പള്ളി കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. അതോടൊപ്പം നേരത്തെ തടസ്സവാദം ഉന്നയിച്ചു വന്ന റോഡ് വിട്ടുകൊടുത്താൽ തടയും എന്നു പറഞ്ഞ ആളുകളും വിട്ടു നൽകണമെന്ന് പറഞ്ഞ് രംഗത്തെത്തി. കമ്മിറ്റിയിൽ തർക്കം ആവുകയും രാഷ്ട്രീയപരമായ വിഷയങ്ങൾ ഉണ്ടാവും എന്ന് പറയുകയും ചെയ്തു. നേരത്തെ മുൻ ഭരണസമിതിയെ അറിയിച്ചത് പോലെ വഖഫ് ബോർഡിന്റെ അനുമതിയോടെ വിട്ടുകൊടുക്കണം. രണ്ടു ഭാഗത്തുനിന്നും സ്ഥലം എടുക്കുന്ന കാര്യവും മുൻസിപ്പാലിറ്റിയുമായി ചർച്ച ചെയ്യണം. എല്ലാത്തിലും ഉപരിയായി ചെമ്മണ്ണൂർ ജംഗ്ഷൻ മുതൽ എസ്പി ഓഫീസ് വരെ പള്ളിത്തായ റോഡ് എട്ടു മീറ്ററിൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് വീതി കൂട്ടണം എന്ന് പറഞ്ഞ് പള്ളി കമ്മിറ്റിയോട് സ്ഥലം വാങ്ങിച്ച് ഇപ്പോൾ മൈതാനി ജംഗ്ഷനിൽ മാത്രം എട്ടു മീറ്റർ നിൽക്കുന്ന അവസ്ഥയാണുള്ളത്. ബോർഡിൻെറ അനുമതിയില്ലാതെ കൊടുത്തതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലെ ഇടപെടലിനും നിയമപരമായി പള്ളി കമ്മിറ്റിക്ക് കഴിയില്ല. അതുകൂടി പരിഗണിച്ച് വഖഫ് ബോർഡിൻറെ അനുമതി നിർബന്ധമായും എടുക്കണം ഈ റോഡിലും നഗരസഭയുടെ കാര്യത്തിൽ എന്തെങ്കിലും വിരുദ്ധ നിലപാട് ഉണ്ടായാൽ മതില് പുനർ നിർമ്മിക്കുന്നതിനും റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിലും നിയമപരമായി ഇടപെടാൻ സാധിക്കുകയുള്ളൂ. അതിനുശേഷം പള്ളി കൗൺസിൽ വിളിച്ചു ചേർത്തു. കൗൺസിൽ യോഗം വഖഫ് ബോർഡിന് വിടാൻ തീരുമാനമെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്ഥലം അളന്നു തിരിക്കുന്നു രേഖകൾ കൈമാറുന്നു എന്നാണ് പള്ളി കമ്മിറ്റിയിൽ നിന്ന് അംഗങ്ങൾക്ക് ലഭിച്ച അറിയിപ്പ്. അതുപ്രകാരം രാവിലെ എത്തിയപ്പോൾ ഞങ്ങൾ ചിലർ കൈമാറുന്ന വഖഫ് ബോർഡിന്റെ അനുമതിപത്രം ചോദിച്ചു. എന്നാൽ അത് കാണിച്ചില്ലെന്ന് മാത്രമല്ല അനുപതി പത്രം ഉണ്ട് എന്ന് പറഞ്ഞ് രേഖകൾ കൈമാറുന്ന ചടങ്ങ് തന്നെ ജെസിബി വന്ന് പൊളിക്കുന്ന ചടങ്ങായി മാറി. തുറന്നു വഖഫ് സമീപിച്ചപ്പോൾ അനുമതിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും പൊളിക്കാൻ നിർബന്ധമായ അനുമതി വേണമെന്ന് അറിയാൻ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് ഇടപെട്ട് പ്രവർത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ എല്ലാം തന്നെ തെറ്റാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് നിലവിൽ നഗരസഭയുടെയും ഭരിക്കുന്നവരുടെയും ഒത്താശയോടുകൂടി നടന്നുകൊണ്ടിരിക്കുന്നത്. ബോർഡിൻറെ അനുമതി നേരത്തെ ഉണ്ട് എന്നാണ് ഇതിൽ അവർ വാദിക്കുന്നത്.എന്നാൽ വഖഫ് ബോർഡ് അനുമതി കൊടുത്താൽ അതിൻറെ കോപ്പി വില്ലേജിലേക്ക് വരും.ആ കോപ്പി പ്രകാരം വില്ലേജ് ഓഫീസർ വന്ന് സ്ഥലം അളന്ന് മാർക്ക് ചെയ്തു കൊടുക്കണം. അത് പള്ളിയിൽ നിന്ന് ഒഴിവാക്കി നികുതി നഗരസഭയുടെ പേരിലേക്ക് എടുക്കണം അതിനുശേഷം മാത്രമാണ് നഗരസഭയ്ക്ക് അതിൽ ഫണ്ട് വയ്ക്കാനോ പണികൾ തുടങ്ങാനോ നിയമപ്രകാരം സാധിക്കുകയുള്ളൂ. ഈ നിയമം നിലനിൽക്കുകയാണ് ഇത് ലംഘിച്ചുകൊണ്ട് നഗരസഭ ചെയർമാനും സെക്രട്ടറിയും അംഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ട് വകവെക്കാതെ പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറിയും ചെയ്തിരിക്കുന്നത്. നിലവിലെ മതില് പൊളിച്ചിട്ട് മൂലം അതുവഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. നഗരസഭയെ നമ്മൾ ഒരു കാര്യത്തിന് സമീപിച്ചാൽ മുഴുവൻ രേഖകളും പരിശോധിച്ച് മാത്രമാണ് തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ വഖഫ് ബോർഡ് നമ്പർ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട നഗരസഭാ അധികൃതർ അനുമതിയില്ലാതെ പൊളിച്ചത് തന്നെ കൃത്യവിലോപമാണ്. ഒരുഭാഗത്ത് പോസ്റ്റ് ഓഫീസിന്റെ സ്ഥലം എന്നോസി ഇല്ലാതെ പൊളിക്കാൻ പറ്റില്ലെന്ന് പറയുക. ഭാഗത്ത് സ്ഥലം എന്നോസി ഇല്ലാതെ പൊളിക്കുക. ഇതിൽ കൃത്യമായ ദുരൂഹതയുണ്ട്. എന്തിനാണ് വഖഫ് ബോർഡ് അനുമതി വാങ്ങാൻ ഭയപ്പെടുന്നത്. മറ്റൊരു കാര്യം അവിടെ അടിയന്തരമായി നിർമ്മിക്കേണ്ട ഒരു ബാത്റൂമാണ്. റോഡിൻെറ സമീപത്തെ ബസ്റ്റാൻഡ് നഗരത്തിൽ ഏറ്റവും അധികം ആളുകൾ ബസ് ഇറങ്ങുന്ന സ്ഥലമാണ്. രാത്രിയിൽ കൽപ്പറ്റ ഇവിടെ മാത്രമാണ് ആളുകൾ ബസറങ്ങുന്നത്. ബാത്റൂം ഇല്ലാത്തതുകൊണ്ട് ആളുകൾ ഓടി ഈ റോഡിൽ വന്ന് ഉപയോഗിക്കുന്നത് പതിവാണ്. ആ അവസ്ഥ മാറ്റം വരുത്താതെ ആ ഭാഗം ശുചിയാക്കാൻ കഴിയില്ല. ഇത്തരം വികസന കാര്യങ്ങളല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് നഗരസഭ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം പാലിച്ച് ബാത്റൂം അടക്കമുള്ള സൗകര്യങ്ങൾ കൂടി ഒരുക്കി അടിയന്തരമായി റോഡ് നിർമ്മാണത്തിലേക്ക് തിരിയാൻ നഗരസഭ തയ്യാറാവണമെന്ന് പത്ര സമ്മേളനത്തിൽ പിപി ഷൈജൽ, ഷൈജൽ കൈപ്പങ്ങൽ, ഷെറിൽ തോണിയോട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യ സ്വർണ്ണക്കടത്ത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് ഷഹലയുടെ മൊഴി.
Next post പാത്ത്‌വെ സോഷ്യല്‍ ലൈഫ് വെല്‍നസ്‌കോഴ്‌സ് ആരംഭിച്ചു
Close

Thank you for visiting Malayalanad.in