പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും അപകടത്തിൽപ്പെട്ടു

.
മൈസുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനും മരുമകൾക്കുമൊപ്പം കാറിലാണ് പ്രഹ്ലാദ് മോദി യാത്ര ചെയ്തത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post പറയാം …. ഇല്ല ലഹരി : സന്ദേശ യാത്രയുമായിസ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്.
Next post ആദ്യ സ്വർണ്ണക്കടത്ത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് ഷഹലയുടെ മൊഴി.
Close

Thank you for visiting Malayalanad.in