കാര്‍ഷിക സെന്‍സസ്; എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്ന മാനന്തവാടി താലൂക്കിലെ എന്യൂമറേറ്റര്‍ക്ക് പരിശീലനം നല്‍കി. മാനന്തവാടി ബ്രഹ്‌മഗിരിയില്‍ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ റീത്ത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ മുഖ്യാതിഥിയായി. സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷീന പരിശീലന പരിപാടി വിശദീകരിച്ചു. സാമ്പത്തിക സ്ഥിതി വിവരണ ക്കണക്ക് വകുപ്പിന്റെ നേതൃത്വത്തി ലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ നയരൂപീകരണത്തിനുമാണ് സെന്‍സസ് ഡാറ്റകള്‍ ഉപയോഗിക്കുക . അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ പതിനൊന്നാം ഘട്ടമാണ് ആരംഭിക്കുന്നത്.കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേ പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് നടപ്പിലാക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മാരായ വി പി ബ്രിജേഷ്, വി എസ് ശരത് എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. റിസര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍. ജെ ഷിബു, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ സന്തോഷ് കെ ദാസ്, പി ദീപ്തി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം ലഭിച്ചു
Next post വിദ്യാധിരാജ ചട്ടമ്പിസ്വാമി കർമ്മ ശ്രേഷ്ഠ പുരസ്കാരം സുമി മധു ഏറ്റുവാങ്ങി
Close

Thank you for visiting Malayalanad.in