കൽപ്പറ്റ : കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ യാത്ര കാരണം നാളെ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ചു നിരവധി സഞ്ചാരികളാണ് വയനാട്ടിലേക്ക് വരാനിരിക്കുന്നത്.യാത്ര മദ്ധ്യേ ചുരത്തിൽ വാഹനം കുടുങ്ങുകയൊ മറ്റോ ചെയ്താൽ ചുരം റോഡ് മുഴുവനായും ബ്ലോക്ക് ആകും. കൂടാതെ ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകളെയും ബാധിക്കും .യാത്രയിൽ തടസങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് വരുത്തണം.ഇത് മൂലം ഗതാഗത തടസം നേരിട്ടാൽ ഹർത്താൽ ഉൾപെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് വയനാട് ടെസ്റ്റിനേഷൻ മേക്കേഴ്സ് യോഗം അറിയിച്ചു.