വയനാട്ടിൽ വനം വകുപ്പ് സ്പെഷൽ സ്ക്വാഡ് ആരംഭിക്കണമെന്ന് എൻ.സി.പി.: വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി –

വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായ വയനാട്ടിൽ വനം വകുപ്പിൻ്റെ സ്പെഷൽ സ്ക്വാഡ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
കൂടുതൽ വനമേഖലയുളളതും വന്യ മൃഗശല്യം രൂക്ഷവുമായ വയനാട് ജില്ലയിൽ ഫോറസ്റ്റ് വിജിലൻസ് സെല്ല് ഇല്ലാത്തത് വനമേഖലയിലെ പ്രവർത്തനങ്ങൾക്ക് വലിയരൂപത്തിലുളള തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഇപ്പോൾ വയനാട് ജില്ലയിലെ എല്ലാകാര്യങ്ങൾക്കും കോഴിക്കോട് ജില്ല യിൽ നിന്നുളള വിജിലൻസ് സെല്ലാണ് എത്തുന്നത്. ഇത് പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിനും നടത്തുന്നതിനും വളരെയധികം തടസ്സ ങ്ങളും സമയകുടുതലും ഉണ്ടാക്കുന്നുണ്ടന്ന് നിവേദനത്തിൽ പറയുന്നു.
വയനാട് ജില്ലയ്ക്കായി ഒരു വിജിലൻസ് സെൽ ഓഫീസ് ആരംഭിക്കാനും, ഗവൺമെന്റിന് സാമ്പത്തിക ബാധ്യത ഇല്ലാത്ത രീതിയിലും പുതിയ നിയമനങ്ങൾ നടത്താതെയും ഇത് ക്രമീകരി ക്കാവുന്നതാണ്.
നിലവിലുളള ബത്തേരി വൈൽഡ് ലൈഫ് എ. സി എഫിനെ ഈ സെല്ലിന് ചുമതലപ്പെടുത്താവുന്നതാണ്.
ആയതിനാൽ മന്ത്രി ഇടപെട്ട് ഈ കാര്യത്തിന് വേണ്ടുന്ന നടപടിക്രമ ങ്ങൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ബി. പ്രേമാനന്ദൻ , സംസ്ഥാന സെക്രട്ടറിമാരായ സി.കെ. ശിവരാമൻ, ഷാജി ചെറിയാൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി
Next post ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in