ഖത്തർ: ലോകകപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാന്‍ ബോചെയ്ക്കൊപ്പം നാഫിഹും അഫാനും. ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യുടെ കൂടെ ലോകകപ്പ് ഫൈനല്‍സ് കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാഫിഹും കുന്ദംകുളം സ്വദേശിയായ അഫാനും. തിരുവനന്തപുരത്തുനിന്നും മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ആരംഭിച്ച ബോചെ ഖത്തര്‍ ലോകകപ്പ് യാത്രയുടെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന സന്ദേശവുമായി ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍. പെരിയ അബേദ്കര് കോളേജിലെ വിദ്യാര്‍ത്ഥിയായ നാഫിഹിനും തൃശൂര്‍ എം.ടി.ഐ യിലെ വിദ്യാര്‍ത്ഥിയായ അഫാനും ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കാണുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ബോചെയോടൊപ്പം രണ്ടുപേരും ഖത്തറിലെത്തിക്കഴിഞ്ഞു. ലോകം മുഴുവൻ ടെലിവിഷൻ സ്ക്രീനിൽ ലോക കപ്പ് ഫൈനൽ കാണുമ്പോൾ ഗ്യാലറിയിലിരുന്ന് മത്സരം ആസ്വദിക്കാൻ അപ്രതീക്ഷിത ഭാഗ്യം ലഭിച്ച ത്രില്ലിലാണ് ഇരുവരും.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...