ഹിന്ദി പഠനം ഒന്നാം ക്ലാസിൽ നിന്ന് തുടങ്ങണമെന്ന് എം.എൽ.എ.:ഡോക്ടറേറ്റ് നേടിയ ഷിൻസി സേവ്യറിനെ ഹിന്ദി അധ്യാപക് മഞ്ച് ആദരിച്ചു

കൽപ്പറ്റ: ഹിന്ദി അധ്യാപക് മഞ്ച് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റയിൽ നടന്നു. സെൻ്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഹിന്ദി ഭാഷാ സമ്പുഷ്ടമായിരുന്നു ഹിന്ദി അധ്യാപക മഞ്ചിൻ്റെ വയനാട് ജില്ലാ സമ്മേളനം .
ഹിന്ദി ഭാഷാ പഠനം ഒന്നാം ക്ലാസ്സിൽ നിന്ന് തുടങ്ങണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ടി.സിദ്ദീഖ് എം.എൽ.എ. പറഞ്ഞു.
ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഇന്ന് വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ നേരിടാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ നഗരസഭ ചെയർമാൻ കെയം തൊടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ പ്രസിഡണ്ട് സി.നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദ്രാസ് യൂണിവേഴ്സിറ്റി ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിൽ നിന്ന് ഡോക്ടറേറ് നേടിയ ഷിൻസി സേവ്യറിനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു .മുഹമ്മദ് മുസ്തഫ, കെ.എ. ഹാരീസ്, ടി.സി.ശാലിനി, ബി. അജികുമാർ, പി.എസ്.ബിനു, ഡോ.റീന, കെ.പ്രദീപ്, സയ്യിദ് ഫാസിൽ, വി.എസ്.രശ്മി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടിസ്ഥാന ശേഷി വികസനം:പഠന പിന്നോക്കവസ്ഥയ്ക്ക് പരിഹാരവുമായി വിദ്യാവസന്തം ശിൽപ്പശാല
Next post ജന ചേതന യാത്ര; വിളംബര ജാഥക്ക് സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in