കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്(കെഎഫ്പിഎസ്എ) 47-ാമത് സംസ്ഥാന സമ്മേളനം മറ്റന്നാൾ ( തിങ്കളാഴ്ച ) തുടങ്ങും 19, 20 തീയതികളില്‍ കല്‍പ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിലെ ജോമോന് തോമസ്-ബാബു പരപ്പന്‍പാറ നഗറിലാണ് സമ്മേളനമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സിവില്‍ സ്റ്റേഷന് പരിസരത്തുനിന്നു സമ്മേളന നഗരിയിലേക്കു പ്രകടനം നടത്തും. ആയിരത്തോളം പേര് പങ്കെടുക്കുന്ന പ്രകടനത്തിനുശേഷം ചേരുന്ന പൊതുസമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ്, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. നരേന്ദ്രബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്, ടി.കെ. റജുല എന്നിവര്‍ പ്രസംഗിക്കും. സര്‍വീസില്‍നിന്നു വിരമിച്ച മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള യാത്രയയപ്പും ‘കരുണം-കെഎഫ്പിഎസ്എ) സഹായവിതരണവും നടത്തും. 340 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 20നു രാവിലെ ഒമ്പതിനു ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി, എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍, എന്‍ജിഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിനു ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.എസ്. ബിനുകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എ. സേതുമാധവന്, ട്രഷറര്‍ പി. വിനോദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബീരാന്‍കുട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ. സുന്ദരന്‍, സെക്രട്ടറി എം. മനോഹരന്, ട്രഷറര്‍ സജി പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...