കൽപ്പറ്റ :പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട നടന്ന ഉപഗ്രഹ സർവേ ഉയർത്തിയ ആശങ്കകൾ പരിഹരിക്കണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോണ്മെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വയനാട്ടിലെ പൊതു സമൂഹത്തിന് വന്നിട്ടുള്ള ആശയ കുഴപ്പം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൽപ്പറ്റയിൽ ചേർന്ന ചേംബർ ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായിരുന്നു. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോൺ അതിർത്തികൾ പുരനിര്ണയിക്കുന്നത് അനുവദിക്കാനാവില്ലന്ന് ചെമ്ബർ പ്രസിഡന്റ് ജോണി പാറ്റാനി അറിയിച്ചു.
ബഫർ സോൺ വിഷയത്തിൽ രാജ്യത്തെ വാണിജ്യ സംഘടനകൾ ഇടപെടുമെന്ന് ചേമ്പർ സെക്രെട്ടറി മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. വിചിത്രമായ ബഫർ സോൺ നിര്ണ്ണയം വയനാടിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വയനാടിന്റെ കാർഷിക മേഖലക്കൊപ്പം തന്നെ വാണിജ്യ മേഖലയും തകർന്ന് തരിപ്പണമാകും.
ഫിക്കി, സി.ഐ.ഐ( കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഉൾപ്പെടയുള്ള വാണിജ്യ സംഘടനകൾ പ്രശ്നത്തിൽ ഇടപെടുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് വയനാട് ചേംബർ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ വാണിജ്യ സംഘടനകളെ കൂടി വിഷയത്തിൽ ഇടപെടുവിപ്പിക്കും.
ബഫർ സോൺ വിഷയത്തിൽ വയനാടൻ സമൂഹത്തിനൊപ്പമെന്നും ചെമ്ബർ വ്യക്തമാക്കി. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ ജോണി പറ്റാനി, മിൽട്ടൺ ഫ്രാൻസീസ്, ഓ.എ വീരേന്ദ്രകുമാർ മോഹൻ ചന്ദ്രഗിരി , ഇ.പി മോഹൻദാസ് എന്നിവർ സംസാരിച്ചു.
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...
കൽപ്പറ്റ : കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം...