മാനന്തവാടി: ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ് വയനാടിന്റേത് എന്ന് കാഴിക്കോട് എൻഐടി ആർക്കിടെക്ച്ചർ ആന്റ് പ്ലാനിങ് വിഭാഗം പ്രൊഫസർ ആന്റ് ഹെഡ് ഡോ.എ.കെ. കസ്തൂർബ. മാനന്തവാടി വെള്ളമുണ്ടയിൽ നടന്ന എടച്ചന കുങ്കൻ സ്മാരക ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈകിയാണെങ്കിലും വയനാടിന്റെ ചരിത്രം കൃത്യമായി സംരക്ഷിക്കപ്പെടണം എന്നും അവർ പറഞ്ഞു. ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കണം. ആവശ്യത്തിന് ലിഖിത ചരിത്രവും ആർക്കേവ്‌സും വയനാടിന് ഉണ്ട്. എന്നാൽ അത് യാഥാവിധി സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്യം. പഴശ്ശി രാജാവും ഇടച്ചന കുങ്കനും, തലക്കര ചന്തുവും ഉൾപ്പെടെ ആയിരക്കണക്കിന് യോദ്ധാക്കൾ പിറന്ന നാടിന് വേണ്ടി ചോര ചിന്തിയ മണ്ണാണ് വയനാട്. എന്നാൽ ഇവരാരും വേണ്ടവിധം സ്മരിക്കപ്പെടുന്നില്ല. അവഗണന മാത്രം ബാക്കി. ചിക്കോഗോവിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമയുണ്ട്. വിവേകാനന്ദ റോഡുണ്ട്. ഇന്ത്യൻ സ്ട്രീറ്റുണ്ട്. ആ രാജ്യം ചരിത്രത്തെ വേണ്ടവിധം ഉപയോഗിക്കുന്നു എന്നർത്ഥം. എന്നാൽ വയനാട്ടിൽ കാര്യങ്ങൾ തിരിച്ചാണ്. പുളിഞ്ഞാലിൽ എടച്ചന കുങ്കന്റെ സ്മൃതിയിടം മാലിന്യങ്ങൽ നിക്ഷേപിക്കുന്ന സ്ഥലമാണെന്നും അവർ കുറ്റപ്പെടുത്തി. പരമ്പരാഗതമായി മുളയും മണ്ണും ഉപയോഗിച്ചാണ് പുളിഞ്ഞാൽ കോട്ട നിർമ്മിച്ചത്. ആയിരക്കണക്കിന് പടയാളികൾക്ക് അവിടെ പരിശീലനം ലഭിച്ചു. രാജ്യത്തിനായി ധാരാളം പേർ ജീവൻ കൊടുത്ത ആ സ്ഥലം ഇന്ന് വിസ്മൃതിയിലാണ്. ആന്റമാനിലെ വീര സവർക്കർ എയർപോർട്ട് പോലെ വയനാട്ടിലെ ധീരൻമാർക്കും മതിയായ സ്മാരകങ്ങൾ ഉയരണം എന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. എം.ചന്ദ്രൻ, സൂപ്പി പള്ളിയാൽ, ശിവരാമാൻ പാട്ടത്തിൽ, എടച്ചന കുടുംബാംഗം ഇ.പി. രമണി, ആസാദി കാ അമൃത മഹോത്സവ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയൻ കൂവണ സ്വാഗതവും. ടി.രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. എ.വി.രാജേന്ദ്രപ്രസാദിനെ ചടങ്ങിൽ എടച്ചന കുടുംബാംഗം ഇ.പി.രമണി പൊന്നാടയണിയിച്ച് ആദരിച്ചു.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...