തിരൂര്‍: ഡയഗ്നോസ്റ്റിക് ഇമേജിംഗ് രംഗത്ത് മുന്‍നിരക്കാരായ ഫ്യുജി ഫിലിം ഇന്ത്യ ഏറ്റവും നൂതന സാങ്കേതികയുള്ള ഫ്യുജി ഫിലിംസ് സി.ടി സ്കാന്‍ തിരൂർ സൂര്യ ഡയഗ്നോസ്റ്റിക്സ് സെന്ററില്‍ സ്ഥാപിച്ചു. കൃത്യതയും ഗുണമേന്മയുമുള്ള ആരോഗ്യപരിപാലന സംവിധാനം ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും പുതിയൊരു സ്ക്രീനിംഗ് സംസ്കാരം കൊണ്ടുവരാനും ഇതു വഴിയൊരുക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതികതയുടെ പിന്തുണയോടെ സി.ടി ഇമേജുകള്‍ക്ക് മികച്ച ഗുണമേന്മയും കൂടുതല്‍ വ്യക്തതയും ലഭിക്കുന്നതിനു പുറമെ വളരെ കുറഞ്ഞ റേഡിയേഷന്, നേരിയ ശബ്ദം, കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ എന്നിവ സിടി സ്കാനറിന്റെ സവിശേഷതകളാണ്. മെഷിന് ലേണിംഗ് ടെക്നിക്കുകളുടെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക് (എ.എന്‍.എന്‍) തെളിച്ചം കുറഞ്ഞ സി ടി ഇമേജുകള്‍ മികച്ച ഗുണമേന്മയോടെ പുനസൃഷ്ടിക്കാന്‍ സഹായിക്കും. ഇതുവഴി സ്വാഭാവിക തനിമയോടെ ഉന്നത ഗുണമേന്മയുള്ള സി.ടി ഇമേജുകള്‍ 60 സെക്കന്‍ഡുകള്‍ക്കകം ലഭ്യമാകും.
ശസ്ത്രക്രിയ അനിവാര്യമാണോ എന്ന് ഉറപ്പുവരുത്താന്‍ സഹായിക്കുന്ന സിടി സ്കാന്‍, നിരീക്ഷണാര്ഥമുള്ള ശസ്ത്രക്രിയകള്‍ കുറയ്ക്കാനും കാന്‍സര്‍ എളുപ്പം നിര്‍ണയിക്കാനും ചികിത്സ ഫലപ്രദമാക്കാനും ആശുപത്രിവാസം കുറയ്ക്കാനും മുറിവുകള്‍, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും സഹായിക്കും. രോഗിക്ക് ഏതു തരം ചികിത്സയാണ് അനിവാര്യമെന്നു കണ്ടെത്താനും സി.ടി സ്കാന്‍ സഹായകമാകും.
ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാര്യത്തില്‍ രാജ്യത്ത് വലിയ അസമത്വമാണുള്ളതെന്നും നൂതനമായ വൈദ്യ സാങ്കേതികതയുള്ള മെഷിനുകള്‍ വഴി ഇതു പരിഹരിക്കാന്‍ സാധിക്കുമെന്നും ഫ്യുജി ഫിലിം ഇന്ത്യ മെഡിക്കല്‍ ഡിവിഷന് മേധാവിയും എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റുമായ ചന്ദ്രശേഖര്‍ സിബല്‍ പറഞ്ഞു. സൂര്യ ഡയഗ്നോസ്റ്റിക്സുമായുള്ള സഹകരണം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതികതയുള്ള സിടി സ്കാന്‍ സൂര്യയില്‍ സ്ഥാപിക്കുന്നതു വഴി ഗുരുതരമായ രോഗാവസ്ഥ കണ്ടെത്തുന്നതുള്‍പ്പെടെ ഏറ്റവും പുതിയ ആരോഗ്യപരിരക്ഷാ സൗകര്യം മേഖലയിലെ ജനങ്ങള്‍ക്കു ലഭിക്കുമെന്നും രോഗനിര്‍ണയത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരവും സമഗ്രമായ സമീപനവുമാണ് ഫ്യുജി ഫിലിം ഇന്ത്യയുടെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
രോഗികളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന സൂര്യ ഏറ്റവും ഉയര്‍ന്ന സാങ്കേതികതയോടെയുള്ള രോഗനിര്‍ണയമാണ് നടത്തിവരുന്നതെന്നും എ.ഐ പിന്തുണയോടെയുള്ള ആദ്യ സി.ടി സ്കാന്‍ സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച സൂര്യ ഡയഗ്നോസ്റ്റിക്സ് കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റും നിയുക്തപാര്ട്ണറുമായ ഡോ. റോഷന് കെ വല്സന് പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...