പരിസ്ഥിതി ലോല മേഖല നേരിട്ട് സ്ഥല പരിശോധന നടത്താൻ സർക്കാർ തയ്യാറാവണം: സംഷാദ് മരക്കാർ

കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെൻ്റ് സെൻറർ ഉപഗ്രഹ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അശാസ്ത്രീയമാണെന്നും. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കേരളത്തിന് തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഫീൽഡ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കും എന്നാണ് വനം വകുപ്പ് മന്ത്രി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. ഇതിനുവേണ്ടി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് അംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതിനുശേഷവും സ്ഥല പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തത് സർക്കാരിൻ്റെ വീഴ്ച്ചയാണ്. വയനാട് ജില്ലയിലെ രണ്ട് നഗരസഭകളും 12 തദ്ദേശസ്ഥാപനങ്ങളിലെയും ജനവാസ മേഖല ഉപഗ്രഹ സർവ്വേ പ്രകാരം പരിസ്ഥിതി ലോല മേഖല പ്രദേശത്താണ് വന്നിരിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പ്രസ്തുത റിപ്പോർട്ടിൽ വ്യാപകമായ തെറ്റുകളാണ് സംഭവിച്ചിരിക്കുന്നത് പല സ്ഥലത്തും സർവ്വേ നമ്പർ കൃത്യമായി രേഖപ്പെടുത്താത്തതും, കോളനികളും, ചെറിയ വീടുകളും ,ആശുപത്രികൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 23 തീയതി വരെയാണ് ജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. 9 ദിവസത്തിനകത്ത് വയനാട്ടിലെ ജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുക എന്ന് പറയുന്നത് ഒരു കാരണവശാലും സാധ്യമല്ലാത്ത കാര്യമാണ്. വയനാട് ജില്ലയുടെ ഭൂരിഭാഗം സ്ഥലവും പരിസ്ഥിതിലോല മേഖലയായി കണക്കാക്കുന്ന റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പ്രസ്തുത ഉപഗ്രഹ സർവേ റിപ്പോർട്ട് ഉണ്ടാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിടും ജില്ലയിലെ ജനപ്രതിനികളുമായി ബന്ധപ്പെട് ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാവാത്തത് സർക്കാരിൻറെ പരിസ്ഥിതി ലോല മേഖല വിഷയത്തിലുള്ള നിസ്സംഗതയുടെ തെളിവാണ്. ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന അടയാളങ്ങളായ പുഴകളും റോഡുകളും വസ്തുത ഉപഗ്രഹ സർവേ റിപ്പോർട്ട് ഇല്ല. ഒരാഴ്ചയ്ക്കകത്ത് സർവേ റിപ്പോർട്ട് പഠിച്ചു ഇതിനകത്ത് ജനങ്ങൾ അഭിപ്രായം പറയണം എന്ന് പറഞ്ഞു ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല . ഉപഗ്രഹ സർവേയിലൂടെ തയ്യാറാക്കിയ പരിസ്ഥിതി ലോല മേഖലയുടെ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ അറിയിക്കാൻ ഉള്ള അവസരം ഉള്ള കാര്യം പോലും സർക്കാർ കാര്യമായ രീതിയിൽ പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങൾക്ക് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഒരു ഫോൺ നമ്പർ പോലും നിലവിൽ നൽകിയിട്ടില്ല . വെബ്സൈറ്റിലൂടെ മാത്രമേ റിപ്പോർട്ട് പരിശോധിക്കാൻ കഴിയൂ. ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരായ വയനാട്ടുകാർക്ക് റിപ്പോർട്ട് പരിശോധിക്കാനുള്ള ബുദ്ധിമുട്ടും നിലവിലുണ്ട്. സർക്കാർ ആദ്യഘട്ടം മുതൽ പരിസ്ഥിതി ലോല മേഖല വിഷയത്തിൽ നടത്തിയ ഗൗരവം ഇല്ലാത്ത ഇടപെടലുകളാണ് ഉപഗ്രഹ സർവേ റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. വയനാട്ടിലെ ഭൂരിപക്ഷ ജനവാസ മേഖലകളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുന്ന റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അടിയന്തരമായി ഫീൽഡ് തല പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ തയ്യാറാവണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇക്കോസെൻസെറ്റീവ് സോൺ… പുനഃപരിശോധിക്കണം , ഐസി ബാലകൃഷ്ണൻ എം എൽ എ
Next post കംപ്യൂട്ടഡ് ടോമോഗ്രഫി സ്‌കാന്‍ തിരൂരില്‍
Close

Thank you for visiting Malayalanad.in