.മാനന്തവാടി- ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിലെ തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ ക്ഷിര കർഷകർ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികളും ഭയാശങ്കയിലാണ് തൊഴിൽ ചെയ്യുന്നത്.കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം. കർഷകർക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുവാനും സർക്കാർ തയ്യാറാവണം. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുലി കുടിശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.റിജണൽ പ്രസിഡണ്ട് ജോർജ് പടകുട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.സുരേഷ് ബാബു,ജോസ് പാറക്കൽ,എം.പി.ശശികുമാർ,വിനോദ് തോട്ടത്തിൽ, കെ.വി.ഷിനോജ്, ജോയ്സി ഷാജു, ഗിരിജാ സുധാകരൻ,ലിലാഗോവിന്ദൻ പ്രസംഗിച്ചു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...