വൃക്ക മാറ്റി വെക്കൽ ശാസ്ക്രിയക്കായി യൂത്ത് കോൺഗ്രസ് അര ലക്ഷം രൂപ നൽകി

കൽപ്പറ്റ:
അമ്പലവയൽ തറ്റ്യാട് നിവാസിയായ സോഫിയ എന്ന യുവതിക്ക് വൃക്ക മാറ്റി വെക്കൽ ശാസ്ക്രിയക്കായി വയനാട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി അര ലക്ഷം രൂപ നൽകി. സോഫിയ ചികിത്സാ കമ്മറ്റി ഭാരവാഹികൾക്കാണ് യൂത്ത് കോൺഗ്രസ് സമാഹരിച്ച പണം നൽകിയത്.
ഭീമമായ ഒരു തുകയാണ് ഓപ്പറേഷന് വേണ്ടത്. എല്ലാവരും കഴിവിന്റെ പരമാവധി സഹായം നൽകണമെന്നും ഈ കുടുംബത്തിന് പൊതുജനങ്ങളുടെ സഹായഹസ്തം ഉണ്ടാവണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *