സോക്കര്‍ അവാര്‍ഡ് സന്തോഷ് ട്രോഫി ടോപ് സ്‌ക്കോര്‍ ജെസിന്‍ സ്വന്തമാക്കി.

മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ താരം സി. ജാബിറിന്റെ സ്മരണക്കായി ജില്ലാ വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സോക്കര്‍ അവാര്‍ഡ് സന്തോഷ് ട്രോഫി ടോപ് സ്‌ക്കോര്‍ ജെസിന്‍ സ്വന്തമാക്കി. മികച്ച വനിത താരമായി ദിവ്യകൃഷ്ണയും ജൂനിയര്‍ വിഭാഗത്തില്‍ നന്ദു കൃഷ്ണനും സബ്ജൂനിയര്‍ വിഭാഗത്തില്‍ റാഷിദും മികച്ച കളിക്കാര്‍ക്കുള്ള ട്രാഫി കരസ്ഥമാക്കി. ഇതൊടനുബന്ധിച്ച് നിലമ്പൂര്‍ ഗ്രീന്‍ ഫീല്‍ഡ് ടര്‍ഫില്‍ നടന്ന ജാബിര്‍ അനുസ്മരണ ചടങ്ങ് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലി ജാബിറിനെ അനുസ്മരിച്ച് സംസാരിച്ചു. മുന്‍ പോലിസ് സൂപ്രണ്ട് മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി ഐ പി. വി വിഷ്ണു, ആസിഫ് സഹീര്‍, സൂപ്പര്‍ അഷ്‌റഫ് ബാവ, കെ വി അബുട്ടി , ജാബിറിനോടൊപ്പം കളിച്ച കേരള പോലീസ് ഫുട്‌ബോള്‍ ടീമിലെ എ സക്കീര്‍,ഹബീബ് റഹ്മാന്‍, സുല്‍ഫിക്കര്‍, അബ്ദുല്‍ റഷീദ്, പി വി ഹംസ, സന്തോഷ് ട്രോഫി താരമായിരുന്ന പി വി സന്തോഷ് , കേരള പോലിസ് കോച്ച് വിവേക്, ഒ പി അബ്ദുറഹ്മാന്‍, അരീക്കോട് എ ഇ ഒ മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍ സുരേന്ദ്രന്‍ മങ്കട സ്വാഗതവും വി എഫ് എ സെക്രട്ടറി സമദ് പറച്ചിക്കോട്ടില്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിൽ ഏകലവ്യ ആർച്ചറി ക്ലബ് പ്രവർത്തനം തുടങ്ങി.
Next post 2765 ദിവസമായി ഒരു മനുഷ്യൻ കിടക്കുന്നത് കലക്ട്രേറ്റ് പടിക്കലാണ്: കൺതുറക്കാതെ നീതിദേവത
Close

Thank you for visiting Malayalanad.in