മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിൽ ഏകലവ്യ ആർച്ചറി ക്ലബ് പ്രവർത്തനം തുടങ്ങി.

മീനങ്ങാടി: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ ആയോധനകലയായ അമ്പെയ്ത്ത് പരിശീലിപ്പിക്കുന്നതിനും അവരെ ദിവസവും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏകലവ്യ ആർച്ചറി ക്ലബ്ബിന് (കൂട്ട്)തുടക്കം കുറിച്ചു. . മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വാസുദേവൻ. ഉദ്ഘാടനം ചെയ്തു. എസ്.എസ്. ജി കൺവീനർ ബിനു.കെ.ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ .കെ.ആർ പ്രതാപ് സ്വാഗതം പറഞ്ഞു. മീനങ്ങാടി കൃഷി ഓഫീസർ ജ്യോതി സി ജോർജ്* ആശംസ അർപ്പിച്ചു.അധ്യാപകരായ രാജീവൻ.പി, സയീദ.കെ.സി, സിൽബി.ടി.ഡി, ജിനി കെ ജി എന്നിവർ സംസാരിച്ചു. ഏകലവ്യ ആർച്ചറി ക്ലബ്ബ് കോ-ഓർഡിനേറ്റർ റെജീഷ്.എം, ശൈലേഷ്.പി.എൻ . രാജീവൻ പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിന്‍വാതില്‍ നിയമനങ്ങള്‍ യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി: എന്‍ ഡി അപ്പച്ചന്‍
Next post സോക്കര്‍ അവാര്‍ഡ് സന്തോഷ് ട്രോഫി ടോപ് സ്‌ക്കോര്‍ ജെസിന്‍ സ്വന്തമാക്കി.
Close

Thank you for visiting Malayalanad.in