ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ കലക്ട്രേറ്റ് മാർച്ച് നടത്തി.

കൽപ്പറ്റ:കാപ്പി കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെയും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ ( Cff1 ) നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാർച്ചും കാപ്പി കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കലക്ടർക്ക് നിവേദന സമർപ്പണവും നടത്തി. കോഫി കർഷക ഫെഡറേഷൻ കേന്ദ്ര കമ്മറ്റിയംഗം എ.വി.ജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡോ: ജോസ് ജോർജ്ജ് സംസാരിച്ചു. കുമാരി ജുബ്നു സ്വാഗതവും ജെയിൻ ആന്റണി നന്ദിയും പറഞ്ഞു. സി.ജി. പ്രത്യുഷ് , കെ.എം . വർക്കി, യു വേണുഗോപാൽ, സുനിത തൊണ്ടർ നാട്, കെ.മുഹമ്മദ് കുട്ടി, അല്ലി ജോർജ്ജ്,ടി.ടി.സ്കറിയ, എം.എ ചാക്കോ , അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി.
Next post കവിതാ രചനയിൽ സാവിയോ കോളിൻസിന് ഒന്നാം സ്ഥാനം
Close

Thank you for visiting Malayalanad.in