ലോക ഭിന്നശേഷി ദിനം; വെള്ളമുണ്ടയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

വെള്ളമുണ്ടഃ ലോക ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളമുള്ള ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയുമുള്ള അവബോധം പകരാനുള്ള അന്താരാഷ്ട്ര ഭിന്ന ശേഷി ദിനം വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ കൂട്ടയോട്ടം നടത്തി ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് നിർവഹിച്ചു ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ചു കുട്ടികളുടെ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. അൽ കരാമ സ്കൂൾ ഇൻ ചാർജ് ദിവ്യ എസ്,ചാൻസിലേഴ്‌സ് ക്ലബ് പ്രതിനിധി അസീസ് വെള്ളമുണ്ട,സാലി,റഹ്മാൻ, റഷീദ്.എം,ജ്യോത്സന ജോഷി,വിഘ്‌നേശ്വർ,മറിയ തങ്കച്ചൻ, എം മണികണ്ഠൻ മാസ്റ്റർ,പ്രിൻസ്.വി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി ഒപ്പം ചേർത്ത് മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്
Next post വ്യക്തിത്വ വികസനത്തില്‍ ചിന്തകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കി ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു
Close

Thank you for visiting Malayalanad.in