കല്‍പ്പറ്റ: കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തുമാണെന്ന് മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് പി കെ അബൂബക്കര്‍ പറഞ്ഞു. യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധജാഥയുടെ മൂപ്പൈനാട് മണ്ഡലത്തിലെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുമ്പ് ഒരു സര്‍ക്കാരും കാണിക്കാത്ത വിവേചനമാണ് വികസനകാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വയനാടിനോട് കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ ഫണ്ട് പോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാര്‍ഷികമേഖല തകര്‍ന്നുതരിപ്പണമായിട്ടും കര്‍ഷകരെ സഹായിക്കാനായി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കടാശ്വാസകമ്മീഷനെയടക്കം നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യമാണുള്ളത്. എന്തിനും വില കൂട്ടുന്നതല്ലാതെ യഥാസമയം ജനങ്ങളെ സഹായിക്കാന്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നിസംഗതയിലാണെന്നും അദ്ദേഹം പറഞ്ഞു. എം ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, റസാഖ് കല്‍പ്പറ്റ, പി പി ആലി, മാണി ഫ്രാന്‍സിസ്, സലീം മേമന, അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, യഹ്യാഖാന്‍ തലക്കല്‍, കണ്ടത്തില്‍ ജോസ്, പി വി വേണുഗോപാല്‍, എ കെ സലീം, ഉനൈസ് സി ടി, പി കെ ലത്തീഫ്, അബ്ദുള്ളക്കുട്ടി, യാസര്‍ പാലക്കല്‍, ആര് ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...