വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് മടക്കി മലയിൽ : സി.പി.ജോൺ.

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ജിനചന്ദ്ര സ്മാരക ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് സി.എം.പി സംസ്ഥാന സിക്രട്ടറിയും മുൻ പ്ലാനിങ്ങ്‌ ബോർഡ് അംഗവുമായ സി.പി ജോൺ ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015ൽ ശ്രീ ഉമ്മൻ ചാണ്ടി തറക്കില്ലിട്ട സർക്കാർ മെഡിക്കൽ കോളേജ് അവിടെ തന്നെ സ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ വിധ പോരാട്ടങ്ങൾക്കും സി.എം.പിയുടെ സർവ്വവിധ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ആക്ടിങ്ങ് ചെയർമാൻ വി.പി അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ വിജയൻ മടക്കിമല റിപ്പോർട്ടവതരിപ്പിച്ചു. അഡ്വ: ടി.യു ബാബു.ഗഫൂർ വെണ്ണിയോട്. സുലേ ചന രാമകൃഷ്ണൻ. ഇഖ്ബാൽ മുട്ടിൽ, വി.ഡി പ്രിൻസ് തോമസ്സ്. ബഷീർ മുളാറമ്പത്ത്.സി.പി അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് കോട്ടത്തറയില്‍ സ്ഥാപിച്ച എ ടി എം-സി ഡി എം മെഷീന്‍ ഉദ്ഘാടനം ചെയ്തു.
Next post ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ
Close

Thank you for visiting Malayalanad.in