കൽപ്പറ്റ : ജില്ലയിലെ വിവിധ റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂറിസം വിഭാഗത്തിലെ ഓഫീസ്സുകൾ, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവിടങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഡബ്ല്യൂ ഡി എം (വയനാട് ടെസ്റ്റിനേഷൻ മേക്കേഴ്സ് ) നേതൃത്വത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.നവംബർ 22,ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് ജോബ് ഫെയർ നടക്കും.
വയനാടിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന റിസോർട്ടുകളിലേക്കാണ് കൂടുതൽ ഒഴിവുകൾ. ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പ്രവീണ്യമുള്ളവർ, പരിചയമുള്ളവർ എന്നിവരെ കാത്ത് നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.മാനേജ്മെന്റ്,സെയിൽസ്, എഫ് ആൻഡ് ബി, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്,ടെലി കോളിങ്, മാർക്കറ്റിങ്, ട്രാവൽ & ടൂർ എക്സിക്യുട്ടീവ്സ്, തുടങ്ങി വിവിധ മേഖലകളിലേക്ക് ഒഴിവുകൾ ഉണ്ട്.
ഉദ്യോഗാർഥികൾ മുകളിൽ സൂചിപ്പിച്ച സമയത്ത് ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണം. ജോബ് ഫെയർ തീർത്തും സൗജന്യമാണ്.താല്പര്യമുള്ള സ്ഥാപനങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:9562469009
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...