വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കും. നവംബർ 21, 22 ദിവസങ്ങളിൽ സ്റ്റേജിതര മത്സരങ്ങളും 23 മുതൽ 25 വരെ തീയതികളിൽ വിവിധ സ്റ്റേജ് മത്സരങ്ങളും ആണ് നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യു.പി സ്കൂൾ, എസ്. ഡി. എം. എൽ. പി. സ്കൂളുകളിലായി 9 വേദികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ് ചെയർമാനായും, സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ജനറൽ കൺവീനറായും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മോഹനൻ വി ട്രഷററായുമുള്ള സ്വാഗതസംഘം രൂപീകരിച്ച വിവിധ കമ്മിറ്റികൾ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് ഭാരവാഹികൾ പറഞ്ഞു.
നവംബർ 23 ന് 11 മണിക്ക് അഡ്വ. ടി സിദ്ദീഖ് എം. എൽ. എ മേള ഉദ്ഘാടനം ചെയ്യും. വിവിധ സ്കൂളുകളിൽ നിന്നായി നവംബർ 23 ന് 1055 വിദ്യാർത്ഥികൾ, നവംബർ 23ന് 833 വിദ്യാർത്ഥികൾ, നവംബർ 23 ന് 1025 വിദ്യാർത്ഥികൾ എന്നിങ്ങനെ 3000 ത്തോളം മത്സരാർത്ഥികൾ സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്നു. നവംബർ ദിവസങ്ങളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ 1900ത്തോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്കൂളിന്റെ പരിസരത്തുള്ള ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. മോഹനൻ . ,സ്കൂൾ പ്രധാന അധ്യാപകൻ അനിൽ കുമാർ എം കെ, പി ടി എ പ്രസിഡന്റ് ഷാജു കുമാർ, ടി വി രവീന്ദ്രൻ, ബിനീഷ് കെ ആർ, മുൻസിപ്പൽ കൗൺസിലർ പി.മണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...