രാജ്ഭവൻ മാർച്ച് ജനം തള്ളി – പി.കെ. കൃഷ്ണദാസ്

ഗവർണർക്കെതിരെ എൽ.ഡി.എഫ്. നടത്തിയ രാജ്ഭവൻ മാർച്ച് ജനം തള്ളിയതായും സമരത്തിലൂടെ സി.പി.എം അപഹാസ്യരായതായും ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. മാനന്തവാടി പ്രസ്ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദേഹം. സി.പി.എമ്മും എൽ.ഡി.എഫും നടത്തുന്ന സമരം ഗവർണർക്കെതിരല്ല, മറിച്ച് നീതി പീഠങ്ങൾക്കെതിരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകർത്തു. സർവകലാശാലയിലും മറ്റും പിൻവാതിൽ നിയമനമാണ്. ഗവർണർക്കെതിരേ നടത്തുന്ന സമരം അവസാനിപ്പിച്ച് ജനത്തോട് നിരുപാധികം മാപ്പുപറയാൻ എൽ.ഡി.എഫ്. തയ്യാറാകണം. ആഭ്യന്തര വകുപ്പ് നിയന്ത്രണം വിട്ട പട്ടം പോലെയായി. പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയായാണ് പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തുകയെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സജി ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹൻദാസ്, സെക്രട്ടറിമാരായ കണ്ണൻ കണിയാരം, സി. അഖിൽ പ്രേം, ജില്ലാ കമ്മിറ്റിയംഗം കെ. ജയേന്ദ്രൻ, മാനന്തവാടി മണ്ഡലം കൺവീനർ മഹേഷ് വാളാട് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി ഉപജില്ല കലോത്സവം തുടങ്ങി
Next post സൗജന്യ സ്പോർട്സ് കിറ്റ്‌ വിതരണം ചെയ്തു
Close

Thank you for visiting Malayalanad.in