അത്യപൂർവ്വകമായ തലാസീമിയാ രോഗം ബാധിച്ച കുട്ടിക്ക് ലവ് ലി ഫ്രണ്ട്സ് വാട്സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച പണം കൈമാറി

കൽപ്പറ്റ:
അത്യപൂർവ്വകമായ തലാസീമിയാ രോഗം ബാധിച്ച കുട്ടിക്ക് സന്നദ്ധ പ്രവർത്തകർ സ്വരൂപിച്ച പണം കൈമാറി. വയനാട് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വൈത്തിരി തഹസിൽദാർ എം.എസ്‌ ശിവദാസൻ തുക ഏറ്റുവാങ്ങി.

നൂൽപ്പുഴയിലെ കൃഷ്ണൻകുട്ടി പ്രിയങ്ക ദമ്പതിമാരുടെ ഏകമകൾ ഒമ്പത് വയസ്സുകാരി അഹല്യ കൃഷ്ണയുടെ മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്കുള്ള ശേഖരണാർത്ഥം കലാകാരൻ മ്മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ലൗവ്ലി ഫ്രെണ്ട്സ് സംഘടിപ്പിച്ച ജില്ലാതല കലാജാഥ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 25 കേന്ദ്രങ്ങളിൽ നടത്തിയപ്പോൾ കലാജാഥക്കാ വശ്യമായ പിന്തുണയും സഹായവും പ്രോത്സാസാഹനവും നൽകിയ വ്യാപരികൾ ഓട്ടോ ടാക്സി ചുമട്ടു തൊഴിലാളികൾ പ്രവാസികൾ തുടങ്ങിയ എല്ലാ മനുഷ്യ സ്നേഹികൾക്കും ലൗലി ഫ്രെണ്ട്സ് വാട്സപ്പ് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അഭിനന്ദനങ്ങളും അറിയിക്കുകയാണ് അഹല്യ കൃഷ്ണ എന്ന ഒമ്പതുകാരിക്ക് ഇപ്പോൾ 15 ദിവസം കൂടുമ്പോൾ രക്തം മാറ്റിവെക്കുന്നത് കൊണ്ട് മാത്രമാണ് ജീവൻ നിലനിറുത്തുവാൻ സാധിക്കുന്നത്. ഇതുമൂലം ഈമാസം അവസാനം വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മജ്ജ മാറ്റിവെക്കേണ്ട സാഹചര്യമായിരുന്നു ഇതിനു ഈകുടുംബത്തെ സഹായിക്കാൻ ബത്തേരി എം.എൽ.എ, ബാലകൃഷ്ണൻ രക്ഷാധികാരിയും നൂൽപ്പുഴ പഞ്ചായത്തു പ്രസിഡണ്ട് ഷിജാ സതീശ് ചെയർ പേഴ്സനുമായ ജനകീയ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. കലാജാഥ തുടങ്ങുന്നതിനു മുൻപ് ചികിൽസ്സാ എകൗണ്ടിൽ 30 ലക്ഷമാണ് ഉണ്ടായിയിരുന്നതെങ്കിൽ 2 ദിവസത്തെ കുട്ടിക്കു വേണ്ടിയുള്ള പ്രചരണം നാട് ഏറ്റെടുക്കുകയായിരുന്നു
തെരുവ് ഗാനമേളകൾ പണം കൊയ്യാനുള്ള മാർഗ്ഗമായി ചിലർ ദുരുപയോഗം നടത്തുന്ന സാഹചര്യത്തിൽ ഒരുപറ്റം സാമൂഹിക പ്രവർത്തകരും കലാകാരൻമ്മാരും ഒരുപ്രതിഫലവും പറ്റാതെ പരിപാടിക്കു വേണ്ട ചിലവുകൾ ഭൂരിഭാഗവും സ്വന്തമായി മുടക്കിയും സ്പോൺസർമ്മാരെ കണ്ടെത്തിയുമാണ് കലാജാഥ നടത്തിയത്. രണ്ടു ദിവസത്തെ അദ്ധ്വാന ഫലമായി നേരിട്ട് ഒരുലക്ഷം രൂപയും പ്രചാരണങ്ങൾ വഴി 18 ലക്ഷം രൂപയോളവും കിട്ടാൻ ഇത് സഹായകരമായി എന്ന് ഭാരവാഹികൾ അറിയിച്ചു. മുജീബ് റഹ്മാൻ, സുബൈർ ഓണി വയൽ എന്നിവരും സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കലാകാരൻമാരും കലാകാരികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സി ഐ ടി യു വി ൽ നിന്ന് രാജി വച്ച് ഐ .എൻ .ടി.യു.സി.യിൽ ചേർന്നവർക്ക് സ്വീകരണം നൽകി
Next post ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു.
Close

Thank you for visiting Malayalanad.in