മലപ്പുറം :ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ പരിക്രമണം നടത്തുന്ന ശ്രീ രാമരാജ്യ രഥയാത്രക്ക് മേലാറ്റൂരില്‍ പ്രൗഢോജലമായ സ്വീകരണം നല്കി മലപ്പുറം ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വച്ച് ഉച്ചക്ക് 2.30 ന് രഥത്തെ ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിച്ച് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ സ്വീകരണകേന്ദ്രമായ മേലാറ്റൂരിലേക്ക് ആനയിച്ചു. മേലാറ്റൂര്‍ വെണ്മാടത്തിങ്കല് ക്ഷേത്രപരിസരത്ത് എത്തിച്ചേര്‍ന്ന രഥത്തെ നൂറ് കണക്കിന് അമ്മമാരുടെയും താലപ്പൊലിയോടെയും വിവിധ താളമേളങ്ങളോടെയും പുഷ്പവൃഷ്ടി നടത്തിക്കൊണ്ട് സീതാപുരി എന്നറിയപ്പെടുന്ന മേലാറ്റൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എത്തി ചേര്‍ന്നു.തുടര്‍ന്ന് നടന്ന ഹിന്ദുമഹാസമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പി ഉദ്ഘാടനം ചെയ്തു . കാരക്കോട് രാമാനന്ദശ്രമംമഠാധിപതി ഡോ: ധര്‍മ്മാനന്ദ സ്വാമിഅധ്യക്ഷത വഹിച്ചു. യൂണിവേഴ്സല്‍ സൊസൈറ്റി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീശക്തിശാന്താനന്ദ മഹര്‍ഷി, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ആഞ്ജനേയാശ്രമം ആചാര്യന് അരുണ്‍സ്വാമി തുടങ്ങിയ സന്യാസിവര്യന്മാരും കേരളത്തിലെ പ്രശസ്തരായ ഹൈന്ദവ സംഘടനാ ഭാരവാഹികളും സംസാരിച്ചു.ചടങ്ങില്‍ സനാതന ധര്‍മ്മം സ്വീകരിച്ച രാമസിംഹനെ (അലി അക്ബര്‍) ആദരിച്ചു.
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...