വെള്ളമുണ്ട റെയ്ഞ്ച് റിലീഫ് കമ്മിറ്റി നടത്തുന്ന ദ്വിദിന മതപ്രഭാഷണ- ദുആ സംഗമം നാളെ തുടങ്ങും

റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ : 12, 13 ദിവസങ്ങളിൽ മംഗലശ്ശേരിയിൽ നടത്തപ്പെടുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് വെള്ളിയാഴ്ച അസർ നിസ്കാരാനന്തരം മംഗലശ്ശേരി മഹല്ല് പ്രസിഡണ്ട് പടയൻ ആലിഹാജി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. 12 ന് ശനിയാഴ്ച മഗ് രിബ് നിസ്കാരാനന്തരം ആരംഭിക്കുന്ന പരിപാടിയിൽ റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് അഹ്മദ് സഈദ് ജിഫ്‌രിയുടെ അദ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അഷ്റഫ് ഫൈസി ഉൽഘാടനം ചെയ്യും. സിദ്ധീഖ് വാഫി ആലിന്തറ മുഖ്യ പ്രഭാഷണം നടത്തും സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനക്ക് നേതൃത്വം നൽകും Nk സുലൈമാൻ മൗലവി കർമ്മ പദ്ധതി അവതരിപ്പികം. 13 ന് ഞായറാഴ്ച മഹല്ല് ഖതീബ് ശമീർ ദാരിമിയുടെ അദ്യക്ഷതയിൽ ചേരുന്ന യോഗം സമസ്ത താലുക്ക് സെക്രട്ടറി അബ്ദുസ്സമദ് ദാരിമി ഉൽഘാടനം ചെയ്യും. അൽ ഹാഫിള് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ തഹ്സീനുൽ ഖിറാഅ യിൽ ഒന്നാം സ്ഥാനം ലഭിച്ച ഉസ്താദുമാരെയും ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നവരെയും ജീവ കാരുണ്യ പ്രവർത്തനങളിൽ മുന്നിൽ നിൽക്കുന്നവരെയും ചടങ്ങിൽ ആദരിക്കും പത്രസമ്മേളനത്തിൽ റെയ്ഞ്ച് പ്രസി : സയ്യിദ് അഹ്‌മദ്‌ സഈദ് ജിഫ്രി . ‘ കൺവീനർ ശാഫി ദാരിമി എൻ.കെ സുലൈമാൻ മൗലവി എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു
Next post ജല ജീവന്‍ മിഷന്‍; ലക്ഷ്യം കൈവരിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയും- മന്ത്രി റോഷി അഗസ്റ്റിന്‍
Close

Thank you for visiting Malayalanad.in