റോഡുകൾ നന്നാക്കുന്നില്ല: ഐ.എൻ.ടി.യു.സി ബത്തേരി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ബത്തേരി നഗരസഭാപരിധിയിൽ ടൗണിലെ ലിങ്ക് റോഡുകളും ഗ്രാമീണ റോഡുകളും തകർന്നിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഐഎൻടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയം നടത്തി താലൂക്ക് ആശുപത്രി റോഡ് മിനി ബൈപ്പാസ് റോഡ് , മണിച്ചിറ പൂതിക്കാട് റോഡ്, റഹ്മത്ത് റോഡ് തിരുനെല്ലി ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡ്, കോട്ടക്കുന്ന് പ്രിയദർശിനി റോഡ്, താലൂക്ക് ആശുപത്രി കൈപ്പഞ്ചേരി റോഡ്, ഫെയർ ലാൻഡ് റോഡ് എന്നിവയെല്ലാം തകർന്നു കിടക്കുന്നു. ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ച ട്രാഫിക് പരിഷ്കാരങ്ങൾ പൂർണ്ണമായി നടപ്പിലാക്കുക, ഓട്ടോ ടാക്സി വാഹനങ്ങൾക്ക് പാർക്കിംഗ് കൂടുതൽ സ്ഥലങ്ങൾ അനുഭവിക്കുക, സെൻമേരിസ് കോളേജ് റോഡിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റുകൾ മാറ്റുക, തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു , മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു, ശ്രീനിവാസൻ തൊലിമല, സി എ ഗോപി, കെ എം വർഗീസ്, ജിജി അലക്സ്, സതീഷ് പൂതിക്കാട്, അരുൺ ദേവ് കെ, അസീസ് മാടാല, ബാബു പഴുപ്പത്തൂർ, ഹാരിസ് പി, ഗഫൂർ പുളിക്കൽ, , ഷാജി ആലുങ്കൽ വിൽസൺ എം ടി, പ്രസാദ് എം ബി, യൂനിസ് ആലി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി
Next post അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി
Close

Thank you for visiting Malayalanad.in