മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡിയും ബോധവൽക്കരണ ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡിയും ബോധവൽക്കരണ ക്യാമ്പും നടത്തി, നീറ്റ് പരീക്ഷയിൽ ഉന്നത വിജയവും റാങ്കും നേടിയ വ്യാപാരികളുടെ മക്കളെയോഗത്തിൽ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു, ഷഹന ഷെറിൻ, നൗറീദ് നൗഷാദ്, ഫാത്തിമ സന ഇസ്മാലി എന്നിവർക്ക് മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടർ സോബിൻ അവാർഡ് നൽകി, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടരി ഒ.വി വർഗീസ് യോഗം ഉൽഘാടനം ചെയ്തു, ജില്ലാ ട്രഷറർ ഇ ഹൈദ്രു വ്യാപാര സുരക്ഷാ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി, ജില്ലയിൽഅംഗമായ വ്യാപാരി മരണപ്പെട്ടാൽ അഞ്ചു് ലക്ഷം രൂപ കുടുംബത്തിന് ധനസഹായമായി നൽകുന്ന പദ്ധതിയാണിത്..മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, യൂനിറ്റ് ജനറൽ സെക്രട്ടരി പി.വി മഹേഷ്, ട്രഷറർ എൻ പി ഷിബി, ടി പുരുഷോത്തമൻ, എം.വി സുരേന്ദ്രൻ,സി കെ സുജിത്, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, ജോൺസൺ ജോൺ കെ എം ഷിനോജ്,എന്നിവർ പ്രസംഗിച്ചു, യൂത്ത് വിംഗ് പ്രസിഡൻ്റ് റോബി ചാക്കൊ, ഇക്ബാൽ, കെ.റഷീദ് എന്നിവർ നേതൃത്വം നൽകി, റോഡു് വികസനം ഉൾപ്പെടെയുള്ള ടൗണിൻ്റെ സർവ്വതോൻമുഖ വികസനത്തിന് വ്യാപാരികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു, കുറ്റമറ്റ ട്രൈനേജ് നിർമ്മിക്കുകയും ടൗണിൻ്റെ എല്ലാ ഭാഗങ്ങളും വൃത്തിയും വെടിപ്പുമാക്കി മാറ്റാനും നഗരസഭ അടിയന്തിര ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു,

Leave a Reply

Your email address will not be published. Required fields are marked *

Previous post വാളവയൽ റേഷൻകട : ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സംരക്ഷണ സമിതി
Next post കുഞ്ഞിന് പാലൂട്ടാൻ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
Close

Thank you for visiting Malayalanad.in