സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ മാനന്തവാടി ജി വി എച്ച് എസ് എസിൻ്റെ ‘ പ്രയാണം”

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി ജിവിഎച്ച്എസ്എസ് ടീം ഒന്നാമതെത്തി.
ലോകത്തെ മുഴുവൻ ബാധിക്കുന്ന വൈറസ് എന്ന വിപത്തും മനുഷ്യരാശി വിവിധ കാലങ്ങളിലായി നേടിയ ശാസ്ത്രപുരോഗതികളും വിഷയമാക്കി പത്മനാഭൻ ബ്ലാത്തൂർ രചനയും രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച ‘ പ്രയാണം’ എന്ന നാടകമാണ് മാനന്തവാടി ജിവിഎച്ച്എസ്എസിനെ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിച്ചത് ഇതിലൂടെ കേരളത്തെ പ്രതിനിധീകരിച്ച് ബാഗ്ലൂരിൽ നടക്കുന്ന സോണൽ മത്സരത്തിലേക്ക് മാനന്തവാടി ജി വി എച്ച് എസ് എസ് യോഗ്യത നേടി.
അർഷാദ് അൻവർ സാരംഗ് ടി രമേശ്, അലോണ മരിയ ബിനോയി, ആൽഫ എലിസബത്ത് ബിനോയി, ഗൗതം എസ് കുമാർ, സൂരജ് എസ് , അഹല്യ എംകെ,നിവേദ്യ ആർ കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ആണ് നാടകത്തിൽ വേഷമിട്ടത്
വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപകരായ ജാസ്മിൻ തോമസ് ,അനിൽകുമാർ എ ബി എന്നിവർക്കും പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരണം നൽകി.
പിടിഎ പ്രസിഡൻറ് പി പി ബിനു ,ഹെഡ്മിസ്ട്രസ് രാധിക സി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി കെ.കെ ,ബാബുരാജ് വി കെ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഗവര്‍ണര്‍ അവഹേളിച്ചത് രാജ്യത്തിന്റെ ഭരണഘടനയെ: വിനോദ് കെ ജോസ്്
Next post വണ്ടൂരില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം;ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി
Close

Thank you for visiting Malayalanad.in