കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് എം.കെ.സോമസുന്ദരൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 10.30 ന് ബത്തേരി നിയോജക മണ്ഡലം എം.എൽ. എ. ഐ.സി. ബാലകൃഷ്ണൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ, അസോസിയേഷന്റെ ജില്ലാ, സംസ്ഥാന നേതാക്കൾ സംസാരിക്കും. തുടർന്ന് ഉച്ചക്ക് 12 മണിക്ക് മീനങ്ങാടി ടൗണിൽ പ്രകടനം നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം എ.കെ.പി.എ.സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ്, സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ എന്നിവർ പങ്കെടുക്കും. കൂടാതെ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ക്യാമറ കമ്പനികളുടെ സ്റ്റാളുകളും, ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി ഉൽപന്നങ്ങളുടെ ട്രെയ്ഡ് ഫെയറുകളും ഫോട്ടോ പ്രദർശനവും ഉണ്ടായിരിക്കും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...