വയനാട്ടിൽ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.

ഓപ്പറേഷൻ കാവൽ: ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച ഓപ്പറേഷൻ “കാവലിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലലടച്ചു.
സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലും വധശ്രമം ദേഹോപദ്രവം ഭീഷണിപ്പെടുത്തൽ, ആയുധ നിയമം, വനത്തിൽ അതിക്രമിച്ച് കയറി വന്യമൃഗങ്ങളെ വേട്ടയാടൽ തുടങ്ങി കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 13 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതും ബത്തേരി പോലിസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ബത്തേരി സ്റ്റേഷൻ പരിധിയായ പുത്തൻകുന്ന് പാലപ്പെട്ടി നാസറിൻ്റെ മകൻ സംജാത് (28) ഇപ്പോൾ മലപ്പുറം ജില്ലയിൽ കിഴിശ്ശേരി കുഴിമണ്ണ തെക്കേ വീട് എന്നയാളെ കാപ്പ് ചുമത്തി ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും തരംതിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ ഉള്ള ശക്തമായ നടപടി സ്വീകരിച്ചു വരികയാണന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം
Next post കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസേസിയേഷൻ മെമ്പർഷിപ്പ് വാരാഘോഷം തുടങ്ങി.
Close

Thank you for visiting Malayalanad.in