മെഡിക്കൽ കോളേജ് കവാടത്തിൽ കാടുവെട്ടി ഗെയ്റ്റ് സ്ഥാപിച്ചു

ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന ചെയ്ത ഭൂമിയിലേക്കുള്ള റോഡും പരിസരപ്രദേശവും കാടുവെട്ടി തെളിയിക്കുകയും, പ്രതീകാത്മകമായി വയനാട് ഗവ: മെഡിക്ക ൽ കോളേജ് ബോർഡും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ശ്രമധാന പ്രവർത്തനത്തിന് പങ്കാളികളായി. നാഷണൽ ഹൈവേയിൽ നിന്ന് തുടങ്ങി സർക്കാർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ബോർഡ് സ്ഥാപിച്ച അവിടം വരെ റോഡ് ഇരുവശവും കാടുകൾ വെട്ടി തെളിയിച്ച് റോഡ് ഗതാഗത യോഗ്യമാക്കി. ചടങ്ങിന് ഇ പി ഫിലിപ്പ് കുട്ടി. വിജയൻ മടക്കിമല വി പി അബ്ദുൽ ഷുക്കൂർ. ഇക്ബാൽ മുട്ടിൽ, Adv.. TU ബാബു , എം ബഷീർ. എടത്തിൽ അബ്ദുറഹിമാൻ. പ്രിൻസ് തോമസ്. ജോബിൻ ജോസ് T.U സഫീർ,A സതീഷ് കുമാർ, C.അബ്ദുൽ ഖാദർ. ഹംസ പറമ്പൻ. സിബി തോമസ്, നേതൃത്വം നൽകി. ഇതോടെ ആക്ഷൻ കമ്മിറ്റിയുടെ അഞ്ചാംഘട്ട സമരത്തിന് തുടക്കം കുറിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടന്ന സമരത്തിന് വർദ്ധിച്ച ജനപിന്തുണയാണ് ലഭിച്ചത്. മടക്കിമല മെഡിക്കൽ കോളേജ് അട്ടിമറിക്കെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിന് വരും നാളുകളിൽ വയനാട് സാക്ഷ്യം വഹിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടതുസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘കുറ്റവിചാരണ’ നവംബര്‍ ഒമ്പതിന്:കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും
Next post സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം
Close

Thank you for visiting Malayalanad.in