നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ധര്‍ണ്ണ നടത്തി.

മലപ്പുറം:നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഞ്ചിനയര്‍മാരും സൂപ്പര്‍വൈസര്‍മാരും കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ.പി. അനില്‍കുമാര്‍ എം.എല്‍.എ സമരം ഉദ്ഘാടന ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ പാതാരി അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന പി ആര്‍ ഒ ഡോ യു എ ഷബീര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് പി സി സലീല്‍ കുമാര്‍,വ്യാപരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നിഥിന്‍ ഇബ്രാഹിം,വ്യാപരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, കേരള ഗവ കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ കലക്ടറുടെ വസതിയുടെ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് എ ജാഫറലി,ഷിഹാബ് മങ്കരത്തൊടി, മുന്‍ ജില്ലാ പ്രസിഡന്റ് കെ അഷറഫ് എന്നിവര്‍ നേതൃത്ത്വം നല്‍കി. ജില്ലാ സെക്രട്ടറി വി കെ റസാഖ് സ്വാഗതവും ട്രഷറര്‍ നഫ്‌സല്‍ ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഥമ തകഴി ശിവശങ്കരപ്പിള്ള അവാര്‍ഡ് ചേറുമ്പ് അംശം ദേശത്തിന്
Next post നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് ചൊവ്വാഴ്ച തിരുനെല്ലിയിൽ സ്വീകരണം
Close

Thank you for visiting Malayalanad.in