കൽപ്പറ്റ :മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമരങ്ങൾക്കും ഏറെ വിവാദങ്ങൾക്കുമിടയാക്കിയ 20 പ്രവർത്തികൾ എന്നത് പഞ്ചായത്തുകളിൽ ഒരേ സമയം 50 പ്രവർത്തികൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രവർത്തികൾ 20 ആക്കി ചുരുക്കിയതോടെ പല പഞ്ചായത്തിലും പദ്ധതി തന്നെ താളം തെറ്റിയിരുന്നു. ഇതിനെതിരെ എൻ.ആർ.ഇ.ജി. എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു. സമരത്തിൻ്റെ വിജയത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലിടങ്ങളിൽ യൂണിയൻ്റെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനങ്ങൾ നടന്നു. വെള്ളമുണ്ട പഞ്ചായത്ത് വാർഡ് അഞ്ചിൽ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു യോഗത്തിൽ യൂണിയൻ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി വി.ജെ ജോയി സംസാരിച്ചു. എ. ഡി. എസ്. സെകട്ടറി ഹബീബ സ്വാഗതം പറഞ്ഞു.