പഴശ്ശിപ്പടക്ക് നേതൃത്വം നൽകിയ തലക്കൽ ചന്തുവിൻ്റെ സ്മൃതി ദിനം നവംബർ 15-ന്

സ്വാതന്ത്ര്യ സമരത്തിൽ പഴശ്ശിപ്പടക്ക് നേതൃത്വം നൽകിയ തലക്കൽ ചന്തുവിൻ്റെ സ്മൃതി ദിനം നവംബർ 15-ന് ആചരിക്കുമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ധീര ദേശാഭിമാനിയായിരുന്ന തലക്കൽ ചന്തുവിൻ്റെ 2 17-ാം സ്മൃതി ദിനമാണ് നവംബർ 15.

രാവിലെ എട്ട് മണിക്ക് തലക്കൽ ചന്തുവിൻ്റെ തറവാടായ തൊണ്ടർനാട് പഞ്ചായത്തിലെ കാർക്കോട്ടിൽ തറവാട്ടിൽ നിന്നും അദ്ദേഹത്തിൻ്റെ ഛായാചിത്രവുമായി നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പ്രയാണം ആരംഭിക്കും.
വാളാട്, തലപ്പുഴ, മാനന്തവാടി, നാലാംമൈൽ വഴി പനമരത്ത് എത്തിച്ചേരും. അവിടെ നിന്നും ഘോഷയാത്രയായി പദവരം കോളി മരച്ചുവട്ടിൽ തലക്കൽ ചന്തുവിൻ്റെ സ്മൃതി കുടീരത്തിൽ എത്തി പുഷ്പാർച്ചന നടക്കും. കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ സമുദായ സ്നേഹികളും , സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
അച്ചപ്പൻ കുറ്റിയോട്ടിൽ, ടി.മണി, ‘വി.ആർ.ബാലൻ, മുരളിദാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Next post ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ അഗ്രോ വിഷ് വിപണിയിലേക്ക്‌ : കയറ്റുമതിയും ലക്ഷ്യം.
Close

Thank you for visiting Malayalanad.in