
അമിതമായ കാലിതീറ്റ വിലവർദ്ധനവിൽ സർക്കാർ ഇടപെടണമെന്ന് മലബാർ ഡയിഫാർമെഴ്സ് അസോസിയേഷൻ
നവംബർ മാസം ഒന്നിന് സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളായ കേരളഫീ ഡ്സും, മിൽമയും, കാലിത്തീറ്റ വില ഒരു ചാക്കിന് 150 രൂപ വിലവർദ്ധിപ്പിച്ചിരി ക്കുകയാണന്ന് ഇവർ പറഞ്ഞു.
2019 ന് ശേഷം പാലിന് ലിറ്ററിന് ഒരു പൈസ പോലും വർദ്ധിപ്പിക്കാതെ കാലിതീറ്റക്ക് നാല് തവണ വില വർദ്ധിപ്പിച്ചു. ഈ കേരളപ്പിറവി ദിനത്തിൽ ക്ഷീരകർഷകർക്ക് ഇരുട്ടടി കൊടുത്തിരിക്കുകയാണ്. സർക്കാർ അനിയന്ത്രിതമായ കാലിത്തീറ്റ വിലവർദ്ധനവി നെതിരെ മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ എല്ലാ ജില്ലകളിലും വാർ ത്താസമ്മേളനം നടത്തുന്നുണ്ട്. പാൽ വില വർദ്ധിപ്പിക്കാതെ കാലിത്തീറ്റ വില കുത്തനെ വർദ്ധിപ്പിച്ച സർക്കാരിന്റെ കർഷക ദ്രോഹനടപടി പിൻവരിച്ചില്ലെങ്കിൽ കർഷകർ ശക്തമായ പ്രക്ഷോഭപരി പാടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു.
ആവശ്യങ്ങൾ
. കാലിത്തീറ്റ വില വർദ്ധനവ് പിൻവലിക്കുക, . പാലിന് ഉൽപ്പാദനച്ചിലവിനനുസൃതമായി ലിറ്ററിന് 10 രൂപ വർദ്ധിപ്പിക്കുക. ,. വകുപ്പ് മന്ത്രി നിയമസഭയിൽ പ്രക്യാപിച്ച ഇൻസന്റീവും ആനുകൂല്യങ്ങളും നടപ്പിൽ വരുത്തുക, അന്യസംസ്ഥാനത്ത് നിന്നും വരുന്ന പാലിന് സെസ് ഏർപ്പെടുത്തി നിയ ന്ത്രിക്കുക ,
തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങലിൽ കൂടി കർഷകന് കിട്ടികൊണ്ടിരുന്ന സബ്സിഡികൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
മലബാർ ഡയറി ഫാർമേഴ്സ് അസോസിയേ വയനാട് ജില്ല പ്രസിഡന്റ്. മത്തായി പുള്ളാർക്കുടി,
ജില്ലാ സെക്രട്ടറി വി.ആർ. വിമൽ മിത്ര, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.എസ്. അഭിലാഷ് , പനമരം കമ്മിറ്റി പ്രസിഡന്റ് ബിനുജോർജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.