സൈന്‍ പ്രിന്റിംഗ് സംസ്ഥാന സമ്മേളനം നവംബർ നാല് മുതൽ എറണാകുളത്ത്

മലപ്പുറം:നവമ്പര്‍ 4,5,6 തിയ്യതികളില്‍ എറണാംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ പി എ കോയ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എം കെ അബൂബക്കര്‍ സിദ്ദീഖ്,ജില്ലാ സെക്രട്ടറി വി റഫീഖ്, ജില്ലാ രക്ഷാധികാരികളായ പി മുസ്തഫ,വി കെ അബ്ബാസ്,കെ എച്ച് യാസര്‍ അറാഫത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ട്രഷറര്‍ ഇ സി സുഹൈല്‍ നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ ഏരിയാടിസ്ഥാനത്തില്‍ നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ നിലമ്പൂര്‍ ഏരിയ വിജയികളായി.പൊതുസമ്മേളന ദിവസമായ നവമ്പര്‍ 5 ജില്ലയിലെ എല്ലാ സൈന്‍ പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം
Next post എക്സ്റ്റൻഷൻ ബോക്സിൽ നിന്ന് ഷോക്കേറ്റ് ഇലക്ട്രിഷ്യനായ യുവാവ് മരിച്ചു
Close

Thank you for visiting Malayalanad.in