മോട്ടോർ വാഹന വകുപ്പും മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷനും ചേർന്ന് റോഡ് സേഫ്റ്റിയും വെഹിക്കിൾ അൽട്ടറേഷനും അനുബന്ധ നിയമങ്ങളെയും സംബന്ധിച്ച സെമിനാർ നടത്തി
മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ഒക്ടോബർ 15, 16 തിയതികളിലായി ധ്രുവ 2022 എന്ന പേരിൽ ഒരു ടെക്നിക്കൽ ഫെസ്റ്റിവൽ നടത്തിയിരുന്നു അതിന്റെ ഭാഗമായി ഒരു ഓട്ടോമൊബൈൽ എക്സിബിഷനും നടത്തുകയുണ്ടായി. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രീമിയം വാഹനങ്ങളെയും അവയുടെ സുരക്ഷ ഫീച്ചറുകളും മറ്റു പുതിയ ടെക്നോളജി കളും പരിചയപ്പെടുത്തുകയും കൂടാതെ വിൻടേജ് വാഹനങ്ങൾ പ്രദർശിപ്പിച് അവയുടെ ചരിത്രവും മറ്റു പ്രേത്യേകതകളും മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശമാണ് ഈ ഓട്ടോമൊബൈൽ എക്സിബിഷൻ എന്നത് കൊണ്ട് കോളേജ് അധികൃതർ ഉദ്ദേശിച്ചത് എന്നാൽ പുറമെ നിന്ന് ഷോയ്ക്കുള്ള വാഹനങ്ങൾ അറേഞ്ച് ചെയ്ത വ്യക്തി മേൽ സൂചിപ്പിച്ച വാഹനങ്ങൾക്ക് പകരം എത്തിച്ച വാഹനങ്ങൾ മിക്കതും അപകടകരമായും റോഡ് സുരക്ഷക്ക് വിഘാതം വരത്തക്ക വിധത്തിലുമുള്ള അനധികൃതമായി രൂപമാറ്റം വരുത്തിയവ ആണ്.
കുട്ടികളിൽ ചെറുപ്പം മുതലേ ഉണ്ടാവുന്ന ഒരു കാര്യമാണ് വാഹന ങ്ങളോടുള്ള താല്പര്യം അവയെക്കുറിച്ച് അറിയുന്നതും വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും കുട്ടികൾ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട് 18 വയസ് തികയുമ്പോൾ തന്നെ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ കാണിക്കുന്ന താല്പര്യവും ഒരു വാഹനം സ്വന്തമാക്കണം അല്ലെങ്കിൽ സ്വന്തം വീട്ടിലെയോ അല്ലെങ്കിൽ സുഹൃത്തിന്റെയോ വാഹനം ഓടിക്കുന്നതിനോ വേണ്ടി തന്നെ ആണ്.
ഈ രീതിയിലൊക്കെ ചിന്തിക്കുന്ന കോളേജിലെ യുവജനങ്ങളുടെ മുൻപിലാണ് നിയമപരമല്ലാത്തതും അപകടകരമായതും ആയ രൂപമാറ്റം വരുത്തിയ മോട്ടോർ വാഹനങ്ങൾ പ്രദർപ്പിച്ചത്. കോളേജിൽ രൂപമാറ്റം വരുത്തിയ മേൽ പറഞ്ഞ വാഹനങ്ങൾ കൊണ്ട് വന്നതും യുവാക്കൾ ആയിരുന്നു ഇത്തരം വാഹനങ്ങളിൽ പലതിലും വാഹന വില യോടൊപ്പമോ അതിൽ കൂടുതലോ രൂപ മുടക്കിയാണ് അൽട്ടറേഷൻ നടത്തിയിട്ടുള്ളത് സ്വന്തം കോളേജിലെ ഒരു ഔദ്യോഗിക പരിപാടി ക്ക് പ്രദർശിപ്പിച്ച വാഹനങ്ങൾ കോളേജ് വിദ്യാർഥികളിൽ തെറ്റായ ധാരണ ഉണ്ടാകുവാനും അവരും വാഹനങ്ങൾ സ്വന്തമാക്കുന്ന അവസരത്തിൽ ഒരു വാഹന നിർമാതാവ് നിർമിച്ചു വില്പന നടത്തിയ വാഹനത്തിന്റെ ബേസിക് സ്‌ട്രുക്ച്റുകളിൽ മാറ്റം വരുത്തിയോ, അമിത ശബ്ദമോ പ്രകാശമോ ഉണ്ടാക്കുന്നതോ മുതലായ രീതിയിൽ വാഹനം രൂപമാറ്റം വരുത്തി ഉപയോഗക്കുന്നതിനു ഒരു പ്രോത്സാഹനം ആകുവാൻ ഇടയുണ്ട്. അനധികൃത രൂപമാറ്റങ്ങൾ നിയമപരം അല്ലാത്തതിനാലും ഇത്തരം വാഹനങ്ങളുടെ ഉപയോഗം വാഹനം ഓടിക്കുന്നവരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ ബാധിക്കുന്നതിനാലും ആണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം രൂപമാറ്റങ്ങളെ എതിർക്കുന്നത്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായ ഈ തെറ്റിദ്ധാരണകൾ മാറുന്നതിനു വേണ്ടിയാണ് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്റ്റുഡന്റസ് അസോസിയേഷനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും ആയി സംയുക്തമായി കോളേജിൽ വച്ചു റോഡ് സുരക്ഷയും വാഹന രൂപമാറ്റങ്ങളും അവയുടെ നിയമ പ്രശ്നങ്ങളെ സംബന്ധിച്ച സെമിനാർ നടത്തിയത്. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ അജിത്കുമാർ എസ് ആണ് ക്ലാസ്സ് എടുത്തത്. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ അനിത വി എസ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ മോഹൻദാസ് , പ്രൊഫസർ വിപിൻ എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിൽ ഒക്ടോബർ മാസം അൽട്ടറേഷൻ നടത്തിയ 67 വാഹനങ്ങൾക്ക് ചലാൻ തയ്യാറാക്കി ആയി 350000 പിഴ ചുമത്തി.
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...