വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു : മകന് പരിക്ക്.

കണ്ണൂർ : വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ കരുവഞ്ചാൽ ആലക്കോട് നെല്ലിക്കുന്നിൽ വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആൾമറ തകർത്ത് കിണറ്റിൽ വീണ് ഒരാൾ മരിച്ചു.
ഇയാളുടെ മകന് ഗുരുതര പരിക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ ബിൻസിനെ (18) ഗുരുതരാവസ്ഥയിൽ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *