‘
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും ഡിടിപിസിയും സംയുക്തമായി വയനാടൻ കാഴ്ച്ചകൾ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സര ത്തിൽ വിജയികളായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. കൽപ്പറ്റയിൽ നടത്തിയ പരിപാടിയിൽ ജില്ലാ കളക്ടർ എ. ഗീത വിജയികൾക്ക് അവാർഡുകൾ വിത രണം ചെയ്തു. മത്സരത്തിൽ ഭാസ്ക്കരൻ രചന ഒന്നാം സ്ഥാനവും ജിൽസ് വർഗ്ഗീസ് രണ്ടാംസ്ഥാനവും , മധു എ ടച്ചന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു