.
മാനന്തവാടി;
സ്പന്ദനം ജീവകാരുണ്യ സംഘടനയുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന കൈപ്പാണി ഇബ്രായിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പന്ദനം വിവിധ ഉപകരണങ്ങൾ കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബർ 31 ന് ആയിരുന്നു ബാംഗ്ലൂരിൽ വാഹനാപകടത്തെ തുടർന്ന് കൈപ്പാണി ചരമം അടഞ്ഞത്. ഒന്നാം ചരമ വാർഷിക ദിനത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഔട്ട് പേഷ്യൻ്റ് കാത്തിരുപ്പ് സ്ഥലത്ത് രോഗികൾക്കായി ആറ് ചുമർ ഫാനുകളും, ഓട്ടോമാറ്റിക് ടോക്കൺ പ്രിൻ്റിംഗ് മെഷ്യനും, ബിൽ പ്രിൻ്റർ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും നൽകിയത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാജൻ , Dr. ബിനിജ മെറിൻ, നഴ്സിംഗ് സൂപ്രണ്ട്, ഐ ടി ഓഫീസർ രാജേഷ് എന്നിവർ ചേർന്ന് സ്പന്ദനം പ്രസിഡൻ്റ് ഡോ.ഗോകുൽ ദേവിൽ നിന്ന് സാമഗ്രികൾ എട്ടുവാങ്ങി. ഫാനുകളുടെ സ്വിച്ച് ഓൺ കർമ്മം ഡോ.ഗോകുൽ ദേവ് നിർവഹിച്ചു. സ്പന്ദനം ഡയറക്ടർ ബാബു ഫിലിപ്പ്, സെക്രട്ടറി ജോൺ പി സി, കമ്മന മോഹൻ, ബ്ര. ഷെ പേർഡ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അതോടൊപ്പം , ഐ എം എ നോർത്ത് വയനാട് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗോകുൽ ദേവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ജോസ് ഇലഞ്ഞിമറ്റം, അലി ബ്രാൻ , ഷിനോജ് കെ. എം. എന്നിവർ സംസാരിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...