.
കൽപ്പറ്റ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയിൽ ചൊവ്വാഴ്‌ച വൈകീട്ട് കൊടി ഉയരും. കൽപ്പറ്റ തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തിൽ (കാർത്യായനി അമ്മ നഗർ) ബുധൻ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. വ്യാഴാഴ്‌ച പ്രകടനവും പൊതുസമ്മേളനവും നടക്കും. അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. 1,09,324 അംഗങ്ങളെ പ്രതിനീധികരിച്ച് 255 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ട്രഷറർ ഇ പത്‌മാവതി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകൾ ചൊവ്വാഴ്ച പ്രയാണം ആരംഭിക്കും. കൊടിമര ജാഥ പകൽ 12ന് അച്ചൂരാനത്ത് കാർത്യായനി അമ്മ സ്മൃതി മണ്ഡപത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്യും. മഹിളാഅസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ആർ നിർമല ജാഥ നയിക്കും. പതാകജാഥ മേപ്പാടിയിലെ ജാനകിയമ്മ സ്മൃതി മണ്ഡപത്തിൽ എൻആർഇജിഎ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്യും. മഹിളാഅസോസിയേഷൻ ജില്ലാ സെക്രട്ടറി ബീനാ വിജയൻ പതാകജാഥ നയിക്കും. ഇരുജാഥകളും വൈകീട്ട് 5-30ന് കൽപ്പറ്റ ആനപ്പാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനമായെത്തി പൊതുസമ്മേളന നഗരിയായ വിജയപമ്പ് പരിസരത്ത്(എം സി ജോസഫൈൻ നഗർ) കൊടി ഉയർത്തും. സ്വാഗതസംഘം ചെയർമാൻ വി ഹാരീസ്, കൺവീനർ ടി ജി ബീന, പി ആർ നിർമല, ബീനാ വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...