സൈനികനെ മർദ്ദിച്ച് തടവിലാക്കിയതിനെതിരെ വിമുക്ത ഭടൻമാരും കുടുംബാംഗങ്ങളും നാളെ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും

.
കൽപ്പറ്റ : കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ അവധിയിൽ വന്ന സൈനികൻ വിഷ്ണുവിനെ നിയമനടപടികൾ കാറ്റിൽ പറത്തിക്കൊണ്ട് മർദ്ദിച്ച് അനധിക്യതമായി തടങ്കലാക്കിയ സംഭവത്തിൽ പ്രതിക്ഷേധിച്ച് കേരള സർവീസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് എക്സ് ത്തിൽ നവംബർ 1ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിറേറ്റിലേക്ക് മാർച്ച് നടത്തി ധർണ്ണയും നടത്തും.
പോലീസ് സേനക്ക് തന്നെ കളങ്കം വരുത്തിയ സംഭവ ത്തിലെ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകും. 11 മണിക്ക് ധർണ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും .കൽപ്പറ്റ കനറാ ബാങ്കിന്റെ സമീപത്തുനിന്നും തുടങ്ങുന്ന പ്രതിക്ഷേധ മാർച്ചിൽ വയനാട്ടിലെ മൂന്ന് താലൂക്കുകളി ലുള്ള വിമുക്ക് ഭടൻമാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മത്തായികുഞ്ഞു പുതുപ്പള്ളി, സെക്രട്ടറി അബ്ദുള്ള വരിയിൽ ,ജോയ് ജേക്കബ് മിറയാലയം, ക്യാപ്റ്റൻ ടി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.
Next post സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ കലക്ട്രേറ്റ് മാർച്ച് നടത്തി
Close

Thank you for visiting Malayalanad.in